ഗിൽഗാൽ ആശ്വാസഭവനിലെ അന്തേവാസികളിൽ ചിലർക്ക് കോവിഡ് ബാധ; പ്രാർത്ഥന അഭ്യർത്ഥിക്കുന്നു

ഗിൽഗാൽ ആശ്വാസഭവനിലെ അന്തേവാസികളിൽ ചിലർക്ക് കോവിഡ് ബാധ; പ്രാർത്ഥന അഭ്യർത്ഥിക്കുന്നു

By: അനിയൻകുഞ്ഞ് ചേടിയത്ത്

തിരുവല്ല: കുമ്പനാട് ഇരവിപേരൂരിലെ ഗിൽഗാൽ ആശ്വാസഭവനിലെ അന്തേവാസികളിൽ ചിലർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇന്നും കോവിഡ് പരിശോധന തുടരും. നാനൂറിലധികം അംഗങ്ങളാണ് ഈ സ്ഥാപനത്തിൻ്റെ തണലിൽ കഴിയുന്നത്.

ലോകത്തിൻ്റെ വിവിധ രാജ്യങ്ങളിൽ നിന്നും ദൈവമക്കൾ നൽകുന്ന അകമഴിഞ്ഞ സഹായവും പ്രാർത്ഥനയുമാണ് ഈ സ്ഥാപനത്തിൻ്റെ നിലനിൽപ്പ്. കൊറോണ മാഹാമാരിയെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി ഈ സ്ഥാപനത്തിൻ്റെ പ്രവർത്തനത്തെയും സാരമായി ബാധിച്ചു.

കോവിഡ് രോഗം സ്ഥിരീകരിച്ചപ്പോൾ ആരോഗ്യ വകുപ്പിൻ്റെയും പഞ്ചായത്തിൻ്റെയും നാട്ടുകാരുടേയും ഭാഗത്ത് നിന്ന് തങ്ങൾക്ക് വലിയ സഹകരണമാണ് ലഭിച്ചതെന്ന് ഗിൽഗാൽ ആശ്വാസഭവൻ ഡയറക്ടർ പാസ്റ്റർ പ്രിൻസ് ക്രൈസ്തവ ചിന്തയോട് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!