കോട്ടയം: ഐപിസി ജനറല്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലുള്ള ഫൈനാന്‍സ് കമ്മിറ്റിയില്‍ നിന്ന് ജോയി താനുവേലില്‍ രാജിവച്ചു.
സണ്ണി മുളമൂട്ടിലാണ് ട്രഷറര്‍. ജോയി താനുവേലിയെ കൂടാതെ രണ്ടു പേര് കൂടി ഫൈനാന്‍സ് കമ്മിറ്റിയിലുണ്ട്. ഡോ. ജോര്‍ജ് തോമസ്, പാസ്റ്റര്‍ തോമസ് ജോര്‍ജ് എന്നിവരാണവര്‍.
ഇപ്പോഴത്തെ ഫൈനാന്‍സ് കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതില്‍ നന്ദി പറഞ്ഞുകൊണ്ടാണ് രാജിക്കത്ത് ആരംഭിക്കുന്നത്. ഇപ്പോഴത്തെ പ്രവര്‍ത്തനരീതിയെയും ഭരണസംവിധാനങ്ങളെയും അംഗീകരിക്കാന്‍ കഴിയില്ല. അതുകൊണ്ട് ഫൈനാന്‍സ് കമ്മിറ്റിയില്‍ തുടരാന്‍ ബുദ്ധിമുട്ടുണ്ട്.
അതിനാല്‍ ആ സ്ഥാനത്തു നിന്നും രാജിവയ്ക്കുന്നതായി ജോയി താനുവേലില്‍ വ്യക്തമാക്കുന്നു. രാജി അംഗീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജനറല്‍ പ്രസിഡന്റിനാണ് രാജിക്കത്ത് സമര്‍പ്പിച്ചിരിക്കുന്നത്.








MATRIMONY




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.