കഴിഞ്ഞ ശനിയാഴ്ച അമേരിക്കന്‍ നഗരങ്ങളിലെങ്ങും വനികകള്‍ ട്രംപിനെതിരെ പ്രകടനം നടത്തി. വാഷിങ്ടണ്‍, ന്യൂയോര്‍ക്ക് എന്നീ പ്രധാനനഗരങ്ങളിലെല്ലാം ആയിരക്കണക്കിന് സ്ത്രീകളാണ് അണിനിരന്നത്. കോവിഡ് പ്രതിരോധിക്കുന്നതില്‍ ട്രംപ് ഗുരുതരവീഴ്ചവരുത്തിയതായി പെണ്പടയാരോപിച്ചു.
യെഹൂദ സ്ത്രീയും പുരോഗമനവാദിയുമായിരുന്ന സുപ്രിംകോടതി ജഡ്ജി റൂത്ത് ബേഡര്‍ ഗിന്‍സ്ബര്‍ഗിന്റെ മരണശേഷം ആ ഒഴിവ് നികത്താന്‍ ട്രംപ് തിരക്കിട്ടശ്രമം നടത്തുന്നതായി അമേരിക്കന്‍ വനിതകളാരോപിക്കുന്നു. ‘നിങ്ങളുടെ പെണ്‍ക്കുട്ടികളുടെ ഭാവിക്കായി വോട്ട് ചെയ്യൂ’ എന്ന പ്ലക്കാര്‍ഡുകള്‍ പിടിച്ചായിരുന്നു റാലി.
ഇതിനിടെ ജോര്ജീയായിലെ റിപ്പബ്ലിക്കന്‍ സെനറ്റര്‍ ഡേവിഡ് പര്‍ദ്യു ഡെമോക്രാറ്റിക്ക് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമലാ ഹാരിസിന്റെ പേര് മോശമായി ഉച്ചരിച്ചതിനെതിരെ ഇന്ത്യാക്കാര്‍ പ്രചാരണം തുടങ്ങി.
പ്രസിഡന്റ് തിരഞ്ഞെടുപ്പടുക്കും തോറും വാദപ്രതിവാദങ്ങളും റാലികളുമൊക്കെയായി രംഗം സജീവമായിക്കഴിഞ്ഞു. ആരോപണങ്ങളും പ്രത്യാരോപണങ്ങളും പോര്‍വിളികളും തിരഞ്ഞെടുപ്പിന് ആവേശം പകരുന്നു.
ട്രംപിനൊപ്പം യഥാസ്ഥിതികര്‍ അണിനിരക്കുന്നതായി വേണം കരുതാന്‍. ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥികള്‍ക്കുള്ള പരിവേഷം പുരോഗമനവാദികളെന്നാണ്.
ദൈവവും ബൈബിളും പ്രാര്‍ത്ഥനകളും ട്രംപിന്റെ കൂടപ്പിറപ്പുകളാണെന്ന് തോന്നുന്നു. ഒരു ആത്മീയന്റെ ലക്ഷണങ്ങള്‍ തനിക്കുണ്ടെന്ന തോന്നല്‍ ജനങ്ങളില്‍ ജനിപ്പിക്കാനുള്ള പൊടികൈകള്‍ ട്രംപ് പ്രകടിപ്പിക്കുന്നുണ്ട്.
ജനത്തെ ഒന്നായി കണ്ടുകൊണ്ട് ആത്മീയ-അനാത്മീയ വ്യത്യാസം കാണിക്കാതെ എല്ലാ രാജ്യങ്ങളിലെ ജനങ്ങള്‍ക്കും അമേരിക്ക ഒരുപോലെ അവകാശപ്പെട്ടതാണെന്ന ബോധ്യം ജനങ്ങളിലെത്തിച്ച് വോട്ടുപിടിക്കാനുള്ള ശ്രമമാണ് ഡെമോക്രാറ്റുകള്‍ നടത്തുന്നത്.










MATRIMONY



ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.