(ഭീകരവാദത്തിനെതിരെ അമേരിക്ക അഫ്ഗാനിസ്ഥാനിൽ യുദ്ധത്തിനെത്തിയപ്പോൾ അതിനെതിരെ പ്രതികരിച്ചുകൊണ്ട് റവ. ജോസഫ് മാർ ഐറേനിയസ് ക്രൈസ്തവചിന്തയിലേക്ക് അയച്ചു തന്ന ലേഖനം. ക്രൈസ്തവചിന്തയിൽ 2001 നവംബർ മൂന്നിന് അത് പ്രസിദ്ധീകരിച്ചു. യുദ്ധം തുടങ്ങിയത് 2001 ഒക്ടോബർ ഏഴിനായിരുന്നു.)
യുദ്ധം കൊണ്ടു ഭീകരവാദത്തെ ഭൂമുഖത്തുനിന്നും നിർമ്മാർജ്ജനം ചെയ്യാനാവില്ലെന്നാണ് എന്റെ അഭിപ്രായം . ഭീകരവാദം ഉടലെടുക്കുന്നതിന് പിന്നിലുള്ള അടിസ്ഥാനവും യഥാർത്ഥവുമായ കാരണങ്ങൾ കണ്ടെത്താൻ ലോക നേതാക്കൾ ശ്രമിക്കണം .
വിവിധ രാജ്യങ്ങളിൽ, വ്യത്യസ്ത സമൂഹങ്ങളിൽ ഭീകരവാദം നാമ്പിടാനും വളരാനുമുള്ള കാരണങ്ങൾ വ്യത്യസ്തമാണ് . ജീവിതത്തിലെ പ്രതീക്ഷകളും ലക്ഷ്യങ്ങളും നേടുന്നതിൽ പരാജയപ്പെടുന്നതും ലക്ഷ്യത്തിലെത്തിച്ചേരാൻ മാർഗ്ഗങ്ങളിൽ തടസ്സങ്ങൾ ഉണ്ടാകുന്നതുമാണ് ഒരുവനെ ഭീകരവാദിയാക്കുന്നത് .
ഭീകരവാദത്തിന് അന്ത്യം വരുത്താൻ പ്രാഥമിക ചികിത്സാ സംവിധാനങ്ങൾ രൂപപ്പെടുത്തു കയാണ് അഭികാമ്യം , അല്ലാതെ യുദ്ധമല്ല വേണ്ടത് . ഭീകരവാദത്തിൽ നിന്നും വിമുക്തമാക്കപ്പെട്ടതും സാഹോദര്യം പുലരുന്നതുമായ ഒരു നവലോകത്തിനായി നമുക്കു പ്രതീ ക്ഷയോടെ കാത്തിരിക്കാം.
ഭീകരവാദം കൊണ്ടുണ്ടായ മാനവികതയുടെ വികൃതമുഖത്ത മറയ്ക്കാനായി പലരും മതത്തെയും ഭാഷയെയും വർഗ്ഗമേധാവിത്വചിന്തയെയും ഉപാധികളായി സ്വീകരിക്കുകയാണിപ്പോൾ .

(റവ. ഡോ. ജോസഫ് മാർ ഐറേനിയസ് സഫ്രഗൻ മെത്രാപ്പൊലീത്ത സഭയുടെ പരമോന്നത സ്ഥാനത്തെത്തിപ്പോൾ മാർത്തോമ്മാ മെത്രാപ്പൊലീത്ത എന്ന പേര് സ്വീകരിച്ചു).








MATRIMONY




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.