തിരുവല്ല: മാര്‍ത്തോമ്മാ സഭയുടെ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത അന്തരിച്ചു. 89 വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ടരയ്ക്കു ശേഷമായിരുന്നു അന്ത്യം. പാന്‍ക്രിയാസ് കാന്‍സറിനെ തുടര്‍ന്ന് ദീര്‍ഘകാല ചികില്‍സയിലായിരുന്നു.
2007 ഒക്ടോബറിലാണ് ഡോ. ജോസഫ് ഐറേനിയസ് മാര്‍ത്തോമ്മാസഭയുടെ അധ്യക്ഷപദവിയിലെത്തുന്നത്. നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന അദ്ദേഹം അതിനു വേണ്ടി നിരവധി സ്ഥാപനങ്ങളും കെട്ടിപ്പടുത്തു. പത്തനാപുരം പ്രത്യാശാ ഭവന്, മാവേലിക്കരയിലെ ജ്യോതിസ് തുടങ്ങിയവ മെത്രാപ്പൊലീത്തയുടെ മുന്‍കയ്യില്‍ സ്ഥാപിച്ചവയാണ്. ദലിത് അവകാശസംരക്ഷണ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. ലത്തൂരിലും ആന്ധ്രയിലും ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ സജീവമായി. യുഎന്‍ ലോകമത സമ്മേളനത്തിലെ പ്രത്യേക ക്ഷണിതാവായിരുന്നു. നാഗാലാന്റ്, മണിപ്പൂര്‍, തിമോര്‍, കംബോഡിയ, ശ്രീലങ്ക തുടങ്ങിയിടങ്ങളില്‍ സമാധാനചര്‍ച്ചയുടെ ഭാഗമായി.
മാരാമണില്‍ ലൂക്കോസ് – മറിയാമ്മ ദമ്പതികളുടെ മകനായി 1931ലാണ് ജനനം. പട്ടം സ്വീകരിക്കും മുമ്പുള്ള പേര് പി. ടി. ജോസഫ് എന്നായിരുന്നു. കോഴഞ്ചേരി, മാരാമണ്‍, ആലുവ യുസി കോളജ്, ബെംഗലാരൂ യുടി കോളജ്, വിര്‍ജീനിയ സെമിനാരി വൈക്ലിഫ് ഓക്സ്ഫോഡ്, സെന്റ് അഗസ്റ്റിന് കാന്റര്‍ബറി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.