തൃശൂര്‍ :കേരള വെറ്റനറി ആന്റ് അനിമല്‍ സയന്‍സ് സര്‍വകലാശാലയില്‍ നിന്നും ബാച്ലര് ഓഫ് വെറ്ററിനറി സയന്‍സ് ആന്റ് ആനിമല്‍ ഹസ്ബന്‍ഡറി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ഡോ. അഞ്ചു മേരി ജോണിനെ ക്രൈസ്തവചിന്തയുടെ നേതൃത്വത്തില്‍ ആദരിച്ചു.
കൂട്ടാല ഐപിസി വെസ്റ്റ് സഭാഹാളിലെ ലളിതമായ ചടങ്ങില്‍ പാസ്റ്റര്‍ എം. എം. ബാബു അധ്യക്ഷത വഹിച്ചു.
ഡോ. അഞ്ചു പെന്തേക്കാസ്ത് സമൂഹത്തിന് അഭിമാനവും പ്രചോദനവുമാണെന്ന് അധ്യക്ഷന്‍ പ്രസ്താവിച്ചു. ക്രൈസ്തവചിന്ത ഓവര്‍സീസ് എഡിറ്ററും ഐപിസി ജനറല്‍ കണ്സിലംഗവുമായ വര്‍ഗീസ് ചാക്കോ മെമന്റോ നല്കി ആദരിച്ചു.

പ്രാരംഭ പ്രാര്‍ത്ഥനയ്ക്ക് പി. എ. എബ്രഹാം നേതൃത്വം നല്കി. ചീഫ് എഡിറ്റര്‍ കെ. എന്‍. റസ്സല്‍ ക്രൈസ്തവ ചിന്തയുടെ പ്രവര്‍ത്തനങ്ങളെയും ലക്ഷ്യങ്ങളെയും കുറിച്ച് വിശദീകരിച്ചു.
ഡോ. ഓമന റസ്സല്‍, കെ. എ. തോമസ്, മേരി ചാക്കോ എന്നിവര്‍ ആശംസകളറിയിച്ചു. കോഴിക്കോട് കോര്‍ഡിനേറ്റര്‍ വി. വി. എബ്രഹാം സ്വാഗതവും റോബിന് തോമസ് നന്ദിയും പറഞ്ഞു.
വെട്ടുകാട് ഐപിസി സഭാശുശ്രുഷകന്‍ പാസ്റ്റര്‍ വി. വി. ഫ്രാന്‍സിസിന്റെ മകന് വിബിന് ഫ്രാന്‍സിസിന്റെ ഭാര്യയും മാന്നമംഗലം പാറയില്‍ വീട്ടില്‍ റിട്ട. എസ്ഐ പി. ജെ. യോഹന്നാന് – ദീപ ദമ്പതികളുടെ മകളുമാണ്.












MATRIMONY



ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.