കേരള റെയില്‍വേ ഡവലപ്മെന്റ് കോര്പ്പറേഷന് രൂപീകരിച്ച് പാര്‍ട്ടിക്കാരെ കുടിയിരുത്തിയതായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അതിവേഗ റെയില്‍പാത പദ്ധതി (സില്‍വര്‍ ലൈന്‍) കീറാമുട്ടിയാണെന്നും അതിന് ഉടന്‍ അംഗീകാരം കിട്ടുമെന്ന സര്‍ക്കാരിന്റെ അവകാശവാദം അതിശയം ജനിപ്പിക്കുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് ചെലവ് കുറഞ്ഞ സബര്‍ബന്‍ പദ്ധതിക്കായിരുന്നു പ്ലാന്‍ ചെയ്തിരുന്നത്. 6000 കോടിക്ക് സബര്‍ബന്‍ പദ്ധതി നടപ്പിലാക്കാമായിരുന്നു.
ഇപ്പോള്‍ പിണറായി സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്ന കെ.ആര്.ഡി.സി. പദ്ധതിയുടെ ചെലവ് 63491 കോടി രൂപയാണ്. ഇതെവിടെ നിന്നു കണ്ടെത്തുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിച്ച് ചെലവ് നടത്തുന്നവരാണ് 63000 കോടി ചെലവ് ചെയ്ത് ഹൈസ്പീഡ് ട്രെയിന്‍ സര്‍വ്വീസ് നടത്തുമെന്ന് പറയുന്നത്. ആദ്യം ഉണ്ടായിരുന്ന ഹൈസ്പീഡ് പദ്ധതിയില്‍ രൂപമാറ്റം വരുത്തിയാണ് ‘സില്‍വര്‍ ലൈന്‍ പദ്ധതി’ കൊണ്ടുവന്നത്. ഇതിന്റെ ഡി.പി.ആര്. ഉണ്ടാക്കാന്‍ മാത്രം 30 കോടിയാണ് ചെലവഴിച്ചത്.
ഈ പദ്ധതിയുടെ നടത്തിപ്പിനായി രൂപീകരിച്ച കേരള റെയില്‍വേ ഡെവലപ്മെന്റ് കോര്‍പ്പറേഷനില്‍ പാര്‍ട്ടിക്കാരെ കുടിയിരുത്തി കഴിഞ്ഞതായും ഉമ്മന്‍ചാണ്ടി ആരോപിച്ചു.
സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കണം. പകരം ചെലവ് കുറഞ്ഞ പദ്ധതി നടപ്പിലാക്കണം. അതിന് സബര്‍ബന്‍ പദ്ധതിയാണ് നല്ലത്. സില്‍വര്‍ ലൈന്‍ പദ്ധതി വന്‍ സാമ്പത്തികബാദ്ധ്യത വരുത്തിവയ്ക്കുമെന്നും ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു.































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.