അമേരിക്കന്‍ പ്രസിഡെന്‍ഷ്യല്‍ തിരഞ്ഞെടുപ്പിന്റെ ഭാഗമായിനടന്ന വൈസ് പ്രസിഡന്‍ഷ്യല്‍ ഡിബേറ്റില്‍, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി സെനറ്റര്‍ കമല ഹാരിസും തമ്മില്‍ നടന്ന സംവാദം, നേരത്തെ നടന്ന പ്രസിഡന്‍ഷ്യല്‍ സംവാദവുമായി താരതമ്യം ചെയ്യുമ്പോള്‍ ഉന്നത നിലവാരം പുലര്‍ത്തുകയുണ്ടായി.
ഇരുവരും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും അമേരിക്കന്‍ ജനതയെ ബാധിക്കുന്ന തൊഴിലില്ലായ്മ, വര്‍ണവിവേചനം, ആരോഗ്യ പരിരക്ഷ, വ്യക്തി-മത സ്വാതന്ത്ര്യം, കോവിഡ് നിയന്ത്രണം തുടങ്ങി അനവധി വിഷയങ്ങള്‍ ദീര്‍ഘമായി ചര്‍ച്ച ചെയ്യുകയും അവരവരുടെ നിലപാടുകളും നയങ്ങളും വ്യക്തമാക്കുകയും ചെയ്തു.
Universtiy of Utah യുടെ ഓഡിറ്റോറിയത്തില്‍ വച്ച് യുഎസ്എ ടുഡേയുടെ റിപ്പോര്‍ട്ടര്‍ സൂസന് പേജ് നയിച്ച സംവാദം ലക്ഷക്കണക്കിന് അമേരിക്കന്‍ വോട്ടര്‍മാര്‍ ടെലിവിഷനിലൂടെ കണ്ടു. പ്രെസിഡന്‍ഷ്യല്‍ ഡിബേറ്റില്‍, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി പ്രസിഡന്റ് ട്രംപിൽ നിന്നും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡണില്‍ നിന്നുമുണ്ടായ നിലവാരം കുറഞ്ഞ തടസപ്പെടുത്തലുകള്‍ക്കും ചോദ്യങ്ങള്‍ക്കും ഇത് ഒരു മറുപടിയായി.
ഇപ്പോഴും അഭിപ്രായ സര്‍വേയില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന് തന്നെയാണ് മുന്നില്‍. അവസാന ഫലമറിയാന്‍ നവംബര്‍ മൂന്ന് വരെ കാത്തിരിക്കാം.

പി.ജി. വർഗീസ്, ഒക്കലഹോമ
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.