ന്യൂഡൽഹി : ഭീമ കോറേഗാവ് കേസിൽ ജസ്യൂട്ട് സഭാ വൈദികനായ സ്റ്റാൻ സ്വാമിയെ എൻഐഎ അറസ്റ്റ് ചെയ്തു. ആക്ടിവിസ്റ്റ് കൂടിയായ എൺപത്തിമൂന്നുകാരൻ സ്റ്റാന്‍ സ്വാമിയെ റാഞ്ചിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തതെന്ന് എൻഐഎ വൃത്തങ്ങള്‍ അറിയിച്ചു.
അറസ്റ്റിനെതിരെ പ്രതിഷേധമുയരുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് നിരവധി തവണ അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ കേസില്‍ തനിക്കെതിരെയുള്ള ആരോപണം നിഷേധിച്ചിരുന്നു.
കേസില്‍ നിരവധി പ്രമുഖരേയും മനുഷ്യാവകാശ പ്രവര്‍ത്തകരേയും രണ്ടുവര്‍ഷത്തോളമായി തടവിലാക്കിയിട്ടുണ്ട്. വരവരറാവു, സുധ ഭരദ്വാജ്, അരുൺ ഫാരേറിയ തുടങ്ങിയവരെ മുൻപേ അറസ്റ്റ് ചെയ്തിരുന്നു.
സ്റ്റാൻ സ്വാമിയെ അറസ്റ്റ് ചെയ്തതിനെതിരെ നിരവധി ഇടതുപക്ഷ എഴുത്തുകാരും ആക്ടിവിസ്റ്റുകളും രംഗത്തു വന്നിട്ടുണ്ട്. കേസിൽ അറസ്റ്റിലാകുന്ന ഏറ്റവും പ്രായം കൂടിയ ആളാണ് ഫാ. സ്റ്റാൻ സ്വാമി. ആദിവാസികളുടെ അവകാശങ്ങള്‍ക്കായി ജീവിതകാലം മുഴുവന്‍ മാറ്റിവെച്ചയാളാണ് സ്റ്റാന്‍ സ്വാമിയെന്ന് എഴുത്തുകാരന് രാമചന്ദ്ര ഗുഹ പറഞ്ഞു.
1818-ൽ, മഹാരാഷ്ട്ര പൂനെ ജില്ലയിലെ ചെറിയൊരു ഗ്രാമമായ ഭീമ കോറേഗാവിൽ ബ്രിട്ടീഷുകാരും പേഷ്വയുടെ പട്ടാളവും തമ്മിൽ നടന്ന യുദ്ധത്തെ അനുസ്മരിക്കാൻ നടന്ന യോഗത്തിലാണ് സംഘർഷമുണ്ടായത്. യുദ്ധത്തിന്റെ ഇരുന്നൂറാം വാർഷികം ആഘോഷിക്കാനായി 2018ൽ നടന്ന പരിപാടിയിൽ ചിലർ മരിച്ചിരുന്നു.
സ്റ്റാന്‍ സ്വാമി അഞ്ച് പതിറ്റാണ്ടിലേറെയായി ജാര്‍ഖണ്ഡില്‍ ആദിവാസികള്‍ക്കിടയിലാണ് പ്രവര്‍ത്തിക്കുന്നത്.
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.