ഡൽഹി: കേന്ദ്രഭക്ഷ്യമന്ത്രി രാംവിലാസ് പസ്വാൻ(74) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ഡൽഹിയിലെ ഫോർട്ടിസ് ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായി ചികിത്സയിലായിരുന്നു.
അഞ്ച് പതിറ്റാണ്ടിലേറെ സജീവ രാഷ്ട്രീയത്തിൽ ഏർപ്പെട്ടിരുന്ന രാജ്യത്തെ ഏറ്റവും പ്രശസ്തമായ ദലിത് നേതാക്കളിൽ ഒരാളായിരുന്നു.
“മിസ് യു പപ്പാ”, മകനും ലോക് ജനശക്തി പാർട്ടി(എൽജെപി) നേതാവുമായ ചിരാഗ് പാസ്വാനാണ് മരണവാർത്ത ട്വീറ്റ് ചെയ്തത്.
ബിഹാർ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് അദ്ദേഹത്തിന്റെ വിയോഗം.
കേന്ദ്രത്തില്‍ പല വകുപ്പുകളുടേയും ചുമതല വഹിച്ചിരുന്നു. ബിഹാറിലെ ഹാജിപുര്‍ മണ്ഡലത്തില്‍ നിന്ന് ഏഴ് തവണ ലോക്സഭയില്‍ എത്തി. സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി, ലോക്ദള്‍, ജനതപാര്‍ട്ടി, ജനതാദള്‍ എന്നിവയില്‍ അംഗമായിരുന്നു. 2004ല്‍ ലോക്ജനശക്തി (എല്‍ജെപി) പാര്‍ട്ടി രൂപീകരിച്ചു.










MATRIMONY



ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.