ന്യൂഡൽഹി: ലാവലിൻ അഴിമതി കേസ് പ്രതിപ്പട്ടികയിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ള മൂന്ന് പേരെ ഒഴിവാക്കിയതിനെതിരെ സിബിഐ നൽകിയ ഹർജി സുപ്രീംകോടതി ഈ മാസം 16 ലേക്ക് മാറ്റി.
വിചാരണ കോടതിയും ഹൈക്കോടതിയും കേസിലെ ചില പ്രതികളെ ഒഴിവാക്കിയ കേസിൽ ഇടപെടണമെങ്കിൽ വ്യക്തമായ രേഖകൾ വേണമെന്നും കോടതി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ ഫയൽ ചെയ്യാമെന്ന് സിബിഐക്ക് വേണ്ടി ഇന്ന് ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേഹ്ത അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് പതിനാറിലേക്ക് മാറ്റിയത്.
പിണറായി വിജയന് വേണ്ടി ഹരീഷ് സാൽവെയാണ് ഹാജരായത്. കേസ് അതീവ ഗൗരവമുള്ളതാണെന്നും വേഗത്തിൽ തീർപ്പാക്കണമെന്നും കഴിഞ്ഞയാഴ്ച സിബിഐ കോടതിയെ അറിയിച്ചിരുന്നു. ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.