ഐസക് വി. മാത്യുവിൻ്റെ രാജി സ്വീകരിച്ചു

ഐസക് വി. മാത്യുവിൻ്റെ രാജി സ്വീകരിച്ചു

പുനലൂർ: സഭാനേതൃത്വത്തിനെതിരെ ആരോപണങ്ങളുന്നയിച്ച് എജി മലയാളം ഡിസ്ട്രിക്റ്റ് കൗൺസിൽ അസിസ്റ്റൻ്റ് സൂപ്രണ്ട് സ്ഥാനത്ത് നിന്ന് രാജിവച്ച ഡോ: ഐസക് വി. മാത്യുവിൻ്റെ രാജിക്കത്ത് എക്സിക്യൂട്ടീവ് കമ്മിറ്റി സ്വീകരിച്ചു. ഒക്ടോബർ 1ന് കൂടിയ മലയാളം ഡിസ്ട്രിക്റ്റ് കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് രാജിക്കത്ത് സംബന്ധിച്ച് ചർച്ച ചെയ്ത് തീരുമാനമെടുത്തത്.

സൂപ്രണ്ട് പി.എസ്. ഫിലിപ്പ് ബുധനാഴ്ച ഒദ്യോഗികമായി ഇറക്കിയ പ്രസ്താവനയിൽ രാജി സ്വീകരിച്ച വിവരവും ഐസക്. വി. മാത്യുവിൻ്റെ ആരോപണങ്ങൾക്ക് അക്കമിട്ട് മറുപടിയും കൊടുത്തിട്ടുണ്ട്. എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ കൂട്ടുത്തരവാദിത്തത്തിൽ നിന്ന് രാജിവച്ച് പോയതിൽ സൂപ്രണ്ട് ദുഃഖവും രേഖപ്പെടുത്തി.

ഔപചാരികമായി രാജിക്കത്ത് സൂപ്രണ്ടിനോ എക്സിക്യൂട്ടീവ് കമ്മിറ്റിക്കോ നൽകുന്നതിന് പകരം ഐസക് വി. മാത്യു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിലും എക്സിക്യൂട്ടീവ് കമ്മിറ്റി ദുഃഖമറിയിച്ചിട്ടുണ്ട്.

ഐസക് വി. മാത്യു എജി മലയാളം ഡിസ്ട്രിക്റ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കയച്ച രാജിക്കത്തിനുള്ള മറുപടി

റവ. ഐസക് വി. മാത്യു സാര്‍ അയച്ച കത്ത് (29-9-2020 ലെ ഈ മെയിലും 30-ാം തീയതിയിലെ കത്തും) ഒക്ടോബര്‍ 1-ാം തീയതി ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി ചര്‍ച്ച ചെയ്തു. സുപ്രണ്ടിനോ, കമ്മിറ്റിക്കോ രാജികത്ത് നല്‍കുന്നതിന് മുമ്പ് സോഷ്യല്‍ മീഡിയാ വഴി രാജി പ്രസിദ്ധപ്പെടുത്തിയതില്‍ ഞങ്ങള്‍ക്ക് ദുഃഖമുണ്ട്. അസിസ്റ്റന്റ് സുപ്രണ്ട് സ്ഥാനത്തുനിന്നും രാജിവച്ചത് കമ്മിറ്റി സ്വീകരിച്ചിരിക്കുന്നു.

കത്തിലെ ആരോപണങ്ങള്‍ക്ക് മറുപടി.

 1. 2018 ലെ കോണ്‍ഫറന്‍സില്‍, അടുത്ത വര്‍ഷങ്ങളിലെ കോണ്‍ഫറന്‍സ് ആഗസ്റ്റ് മാസത്തില്‍ എന്നു തീരുമാനിച്ചെങ്കിലും, എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ കാലാവധിയെക്കുറിച്ച് കോണ്‍ഫറന്‍സ് തീരുമാനം എടുത്തില്ല. അതിനാല്‍, ഈ കമ്മിറ്റിയില്‍ തുടരുന്നത് നിയമവിരുദ്ധമാണ് എന്ന് കത്തില്‍
  എഴുയിരുന്നുവേേല്ലാ. എന്നാല്‍ 2020 മാര്‍ച്ച് മുതല്‍ സെപ്റ്റംബര്‍ 25-ാം തീയതിവരെ എല്ലാ കമ്മിറ്റിയിലും അസിസ്റ്റന്റ് സുപണ്ട് സംബന്ധിക്കുകയും ഇതുവരെയുള്ള എല്ലാ തീരുമാനങ്ങളും എടുക്കുകയും ചെയ്തപ്പോള്‍, മേല്‍പ്പറഞ്ഞ വിഷയം ഉന്നയിക്കുകയോ, കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യുകയോ ചെയ്തിട്ടില്ലല്ലോ? 2019 ആഗസ്റ്റിലെ കോണ്‍ഫറന്‍സില്‍ 2020 ലെ
  കോണ്‍ഫറന്‍സ് ആഗസ്റ്റില്‍ നടത്തുവാന്‍ സാധ്യമല്ലാ എന്ന് ആര്‍ക്കെങ്കിലുംഅറിവുണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ട് അത് അറിയിച്ചില്ല. അടുത്ത കോണ്‍ഫറന്‍സ് 2020 ആഗസ്റ്റിലായിരിക്കും എന്ന് 2019 ആഗസ്റ്റിലെ കോണ്‍ഫറന്‍സില്‍ പ്രസ്താവിച്ചിരുന്നല്ലോ.

  കൊല്ലം ജില്ലാ രജിസ്ട്രാറും, എസ്.ഐ.എ.ജി. എക്‌സിക്യൂട്ടീവ് കമ്മിറ്റിയും ഈ ഭരണസമിതിക്ക് തുടരുവാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. ഇത് ബോധ്യമുള്ള സാര്‍, പിന്നെ കമ്മിറ്റിയില്‍ തുടരുന്നത് നിയമവിരുദ്ധമെന്ന് പറയുന്നതില്‍ ന്യായമുണ്ടോ? അങ്ങനെ പറഞ്ഞ്, കമ്മിറ്റിയില്‍ ആലോചിക്കാതെ രാജിവച്ചത് ന്യായീകരിക്കാമോ?
 2. . കൊല്ലം ജില്ലാ കളക്ടര്‍ക്ക്, നമ്മുടെ കോണ്‍ഫറന്‍സ് 2020 ആഗസ്റ്റില്‍ നടത്തുവാന്‍ അനുമതിക്കായി അപേക്ഷ നല്‍കിയിരുന്നു. അനുവാദം ലഭിക്കാത്തതിനാല്‍ കോണ്‍ഫറന്‍സ് 2020 ആഗസ്റ്റില്‍ നടത്തുവാന്‍ സാധിക്കുന്നില്ല എന്ന വിവരം എല്ലാ ശുശ്രൂഷകന്മാരെയും സഭകളെയും, എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനമായി അറിയിച്ചിരുന്നേേല്ലാ. ഡിസ്ട്രിക്ട് കളക്ടര്‍ കോണ്‍ഫറന്‍സ് നടത്തുവാനായി നാളെ അനുവാദം നല്‍കിയാല്‍ ഉടന്‍ തന്നെ കോണ്‍ഫറന്‍സ് നടത്തുവാന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഒരുക്കമാണ്. അധികാരത്തില്‍ പിടിച്ചു നില്‍ക്കുവാന്‍ ഞങ്ങള്‍ക്ക് താല്പര്യമില്ല.
 3. സാമ്പത്തിക കാര്യങ്ങള്‍ സുതാര്യമല്ല. കോണ്‍ഫറന്‍സിനു മുമ്പായി, വരവ് ചെലവ് കണക്കുകള്‍ പാസാക്കുകയും അതിനുശേഷം ജനറല്‍ ബോഡിയില്‍ അവതരിപ്പിക്കുകയും ചെയ്യുകയാണ് കമ്മിറ്റിയിലെ കീഴ് വഴക്കം. 1981 മുതല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലുള്ള വ്യക്തിയാണ് സൂപ്രണ്ട്. നാളിതുവരെയും ത്രൈമാസ, അര്‍ദ്ധവാര്‍ഷിക കണക്കുകള്‍ അവതരിപ്പിച്ച് പാസാക്കിയ കീഴ് വഴക്കം ഇല്ല. പ്രധാനപ്പെട്ട വരവ്. ചെലവ് കണക്കുകള്‍ അതാതു സമയം, കണ്‍വന്‍ഷന്‍ ഗ്രൗണ്ട് വാങ്ങിയത് ഉള്‍പ്പടെ കമ്മിറ്റിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. കമ്മിറ്റിയില്‍ ആവശ്യപ്പെട്ട ഏതെങ്കിലും കണക്കുകള്‍ക്ക് വിശദീകരണം നല്‍കാതിരുന്നിട്ടില്ല. ഓഫീ സിലെ എല്ലാ കണക്കുകളും സുതാര്യമാണ്.
 4. പോലീസ് കേസുകള്‍, കോടതി വ്യവഹാരങ്ങള്‍. ഏതെല്ലാം കമ്മിറ്റി അധികാരത്തില്‍ വന്നാലും, അതാതു കാലങ്ങളില്‍ സഭാംഗങ്ങളും ശുശ്രൂഷകന്മാരും എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കെതിരെ കേസിന് പോയിട്ടുണ്ട് എന്ന്, എല്ലാവര്‍ക്കും അറിവുള്ളതാണ്. ഇലന്തൂര്‍ സഭാശുശ്രൂഷകന്‍ സ്ഥലം മാറ്റ ഓര്‍ഡര്‍ അനുസരിക്കാതെ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് എതിരെ പത്തനംതിട്ട കോടതിയില്‍ കേസ് കൊടുത്തതും, എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ കാലാവധി മാര്‍ച്ച് മാസത്തില്‍ കഴിഞ്ഞു എന്നും, കമ്മിറ്റിയെ നിരോധിക്കണമെന്നുമുള്ള കേസ് പുനലൂര്‍ കോടതിയില്‍ രണ്ട് അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗങ്ങള്‍ നല്‍കിയതും, കോതമംഗലം ശുശ്രൂഷകനും പന്തളം പ്രസ്ബിറ്ററും അവരുടെ സസ്‌പെന്‍ഷന്‍ തീരുമാനത്തിനെതിരെ പുനലൂര്‍ കോടതിയില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കെതിരെ കേസ് കൊടുത്തതും, കമ്മിറ്റിയിലെ ചിലരുടെ പക്ഷപാതപരമായ പെരുമാറ്റത്താലാണോ? കോതമംഗലം ഏ.ജി. സഭയില്‍ പാസ്റ്റര്‍ വെസഌ ജോസഫിനെ താല്‍ക്കാലിക ശുധ്രൂഷകനായി നിയമിച്ചതും അസിസ്റ്റന്റ് സുപണ്ടിന്റെയും സമ്മതത്തോടെയാണല്ലോ. ആകയാല്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന എല്ലാ വ്യവഹാരങ്ങളുടെയും പോലീസ് കേസുകളുടെയും ഉത്തരവാദിത്തം, എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ ഭരണപരാജയം എന്ന് സ്ഥാപിക്കുവാന്‍ സാദ്ധ്യമല്ല. (ഇലന്തൂര്‍ ശുശ്രൂഷകന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കെതിരെ കൊടുത്ത കേസ് കോടതി തള്ളിക്കളയുകയും എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് അനുകൂലമായി വിധിക്കുകയും ചെയ്തു).
 5. പറന്തലില്‍, 5.92 ഏക്കര്‍ സ്ഥലം, ഏ.ജി.യുടെ പേരില്‍ കണ്‍വന്‍ഷന്‍ ഗ്രൗണ്ടിന് വാങ്ങി, ഗേറ്റും വച്ച്, ചുറ്റുവേലിയും ഇടുവാന്‍ ആറ് കോടിയിലധികം രൂപയോളമായി. കോവിഡ് കാലത്ത് ശുശ്രൂഷകന്മാര്‍ക്ക് 22 ലക്ഷത്തില്‍പരം രൂപയും, ശുശ്രൂഷകന്മാരുടെ വിധവമാര്‍ക്ക് 2.5 ലക്ഷത്തിലധികം രൂപയും ഡിസ്ട്രിക്ട് നല്‍കി. ഭക്ഷ്യധാന്യ കിറ്റുകള്‍ നല്‍കിയതും, 2018 ലെ ജലപ്രളയ സഹായമായി ലക്ഷക്കണക്കിന് രൂപ ജനങ്ങള്‍ക്ക് നല്‍കിയതും എല്ലാം, ഏ.ജി.ക്കും പെന്തക്കോസ്തു സമൂഹത്തിനും അപമാനമോ, ബഹുമാനമോ? ഏതു കാരണം ചൊല്ലിയും കമ്മിറ്റിയുടെ കൂട്ടുത്തരവാദിത്വത്തില്‍ നിന്നുള്ള സാറിന്റെ രാജിയില്‍ ഞങ്ങള്‍ക്ക് ദുഃഖമുണ്ട്.

സാറിന്റെ രാജികത്ത് എല്ലാ പ്രസ്ബിറ്ററി അംഗങ്ങള്‍ക്കും, മറ്റുള്ളവര്‍ക്കും അയച്ചുകൊടുത്തതിനാല്‍, അംഗങ്ങളുടെ സംശയനിവാരണത്തിന് സഹായകമായി തീരും എന്ന ചിന്തയില്‍ ഈ മറുപടി അയയ്ക്കുന്നു.

എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കുവേണ്ടി,

റവ. ഡോ. പി.എസ്. ഫിലിപ്പ്
സുപ്രണ്ട്

പുനലൂര്‍
07-10-2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!