കൊച്ചി: സ്വര്‍ണ കള്ളക്കടത്തുകാര്‍ക്കെതിരെ എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച എഫ്ഐആർ ലെ കുറ്റങ്ങള്‍ക്ക് മതിയായ തെളിവുകളുണ്ടെങ്കിൽ ഹാജരാക്കണമെന്ന് ഹൈക്കോടതി. കേസന്വേഷണം തുടങ്ങിയിട്ട് നാളുകളായി. പ്രതികള്‍ക്കെതിരെയുള്ള തെളിവുകള്‍ ഇനിയും ഹാജരാക്കിയിട്ടില്ല. അല്ലാത്തപക്ഷം പ്രതികള്‍ക്ക് ജാമ്യം നല്‍കേണ്ടി വരുമെന്ന് കോടതി പറഞ്ഞു.
കേസ് ഡയറി ഹാജരാക്കണമെന്നും കോടതി നിഷ്കര്‍ഷിച്ചിട്ടുണ്ട്. സ്വര്‍ണ്ണകള്ളക്കടത്തുമായി ബന്ധപ്പെട്ട് ലാഭം ഉണ്ടാക്കിയവരുടെ ലിസ്റ്റും നല്കാന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. എന്‍ഐഎ വലിയ കോലാഹലങ്ങളോടെയാണ് കേസ് ഏറ്റെടുത്തത്.
എന്നാല്‍ മൂന്നു മാസത്തോളമായി അന്വേഷണം നടക്കുന്നു. ഇതുവരെയും പ്രതികള്‍ക്കെതിരെ തെളിവുകള്‍ നല്കാന് അന്വേഷണ ഏജന്‍സിക്ക് കഴിഞ്ഞിട്ടില്ല. ഇതാണ് കോടതിയെ ചൊടിപ്പിച്ചത്. തെളിവില്ലെങ്കില്‍ പ്രതികള്‍ എന്ന് ആരോപിക്കുന്നവരെ ജയിലിലിടേണ്ട കാര്യമില്ലല്ലോ എന്നാണ് കോടതിയുടെ അഭിപ്രായം.










MATRIMONY



ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.