എജി മലയാളം ഡിസ്ട്രിക്റ്റിലെ നിലവിലെ ഭരണസമിതിക്ക് നിയമസാധുതയുണ്ടോ?

എജി മലയാളം ഡിസ്ട്രിക്റ്റിലെ നിലവിലെ ഭരണസമിതിക്ക് നിയമസാധുതയുണ്ടോ?

എജി മലയാളം ഡിസ്ട്രിക്റ്റ് ഭരണസമിതിയുടെ കാലാവധി രണ്ട് വര്‍ഷമാണ്. 2018ല്‍ രജിസ്റ്റര്‍ ചെയ്തതെങ്കില്‍ 2020ല്‍ പൊതുയോഗം കൂടി തെരഞ്ഞെടുപ്പ് നടത്തണം.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് നടക്കാത്ത സാഹചര്യത്തില്‍ ഇപ്പോഴത്തെ ഭരണസമിതിക്ക് നിയമസാധുതയുണ്ടോ? തീരുമാനങ്ങളെടുക്കാമോ? ഇതാണ് ചിലര്‍ ഉന്നയിച്ച സംശയങ്ങള്‍. ഡോ. ഐസക്. വി.മാത്യു രാജിവയ്ക്കാനുണ്ടായ കാരണങ്ങളിലൊന്ന് ഇതാണെന്നറിയുന്നു.

സര്‍ക്കാര്‍ ഉത്തരവുകള്‍ ആധാരമെഴുതുന്നത് പോലെയാണ്. ‘സകല ദൈവങ്ങ’ളേയും മനസ്സില്‍ ധ്യാനിച്ച് മനസ്സിരുത്തി വായിച്ചില്ലെങ്കില്‍ ഒന്നും പിടികിട്ടില്ല. സര്‍ക്കാര്‍ ഉത്തരവ് വായിച്ച് മനസ്സിലാക്കുന്നതില്‍ ഐസക്ക് വി.മാത്യു പരാജയപ്പെട്ടോയെന്നൊരു സംശയം ബാക്കി നില്‍ക്കുന്നു. ക്ഷമയോടെ ആവര്‍ത്തിച്ച് വായിച്ചാല്‍ സര്‍ക്കാര്‍ ഉത്തരവിലെ കാര്യങ്ങള്‍ മനസ്സിലാകും.

സൗത്തിന്ത്യാ അസംബ്ലീസ് ഓഫ് ഗോഡിന്റെ കീഴില്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത എജി മലയാളം ഡിസ്ട്രിക്റ്റ് കൗണ്‍സിലിന്റെ ജനറല്‍ബോഡി കൂടേണ്ട സമയം കഴിഞ്ഞിട്ടും ഭരണസമിതി തുടരുന്നതില്‍ അപാകതയില്ലെന്ന് സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ കാണുന്നു.

2018ല്‍ കൊല്ലം ജില്ലയിലാണ് എജി മലയാളം ഡിസ്ട്രിക്റ്റ് കൗണ്‍സില്‍ രജിസ്റ്റര്‍ ചെയ്തത്. KL/TC/136/18 എന്നതാണ് രജിസ്റ്റര്‍ നമ്പര്‍. (ഈ രജിസ്‌ട്രേഷന് മുമ്പുണ്ടായിരുന്ന ‘മലയാളം ഡിസ്ട്രിക്റ്റ് കൗണ്‍സില്‍’ എന്നത്് എന്ത് കൗണ്‍സില്‍ ആയിരുന്നു? അതിവിടെ പരാമര്‍ശിക്കുന്നില്ല).

2018 ഓഗസ്റ്റ് മുതലാണ് സര്‍ക്കാര്‍ അംഗീകൃത എജി മലയാളം ഡിസ്ട്രിക്റ്റ് കൗണ്‍സില്‍ (മലബാര്‍ ഒഴികെ) കേരളത്തില്‍ നിലവില്‍ വരുന്നത്.

കാലാവധി അവസാനിക്കുന്ന മുറയ്ക്ക് സര്‍ക്കാര്‍ നിയമപ്രകാരം വാര്‍ഷിക പൊതുയോഗം കൂടി ഭരണസമിതി ലിസ്റ്റും അനുബന്ധ പേപ്പറുകളും രജിസ്ട്രാര്‍ മുന്‍പാകെ ഫയല്‍ ചെയ്യേണ്ടതാണ്. എന്നാല്‍ രാജ്യത്തിപ്പോള്‍ അടിയന്തരസാഹചര്യം നിലനില്‍ക്കുന്നതിനാല്‍ സര്‍ക്കാര്‍ ഉത്തരവുകളും നിര്‍ദേശങ്ങളും പാലിച്ച് ഉചിതമായ തീരുമാനങ്ങളെടുക്കാന്‍ നിലവിലെ എജി മലയാളം ഡിസ്ട്രിക്റ്റ് കൗണ്‍സിലിന് അധികാരമുണ്ട്.

സൊസൈറ്റി നിയമാവലി പാലിച്ചുകൊണ്ട് വേണം ഇത്തരം കാര്യങ്ങള്‍ ചെയ്യാനെന്ന് ജില്ലാ രജിസ്ട്രാര്‍ നല്‍കിയ കത്തില്‍ കാണുന്നു.

രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പൊതുയോഗം കൂടുന്നതുമായി ബന്ധപ്പെട്ട് ഇളവുകള്‍ സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.

സൊസൈറ്റികള്‍ക്ക് അവരുടെ നിയമാവലി അനുസരിച്ച് തീരുമാനങ്ങളെടുക്കാം. സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പാലിക്കുകയും വേണം. പൊതുയോഗം നീട്ടിവച്ചത് സര്‍ക്കാര്‍ ഉത്തരവിന്‍ പ്രകാരമായതുകൊണ്ട് എജി മലയാളം ഡിസ്ട്രിക്റ്റ് കൗണ്‍സിലിലെ നിലവിലുള്ള കമ്മിറ്റിക്ക് ആധികാരികതയുണ്ട്.

കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ മാറിയാലേ സൊസൈറ്റികളുടെ പൊതുയോഗം നടത്താനാവൂ എന്നാണ് സര്‍ക്കാര്‍ ഉത്തരവിലൂടെ വ്യക്തമാകുന്നത്.

സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ മാറി പഴയതുപോലെ പൊതുയോഗം സുഗമമായി നടത്താന്‍ പറ്റുന്നതുവരെ എജി മലയാളം ഡിസ്ട്രിക്റ്റ് ഭരണസമിതിക്ക് ആധികാരികതയുണ്ട്. നിലവിലുള്ള കമ്മിറ്റി തുടരാമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!