ക്രൈസ്തവചിന്ത പാസ്റ്റര്‍മാര്‍ക്ക് സഹായം എത്തിച്ചു

ക്രൈസ്തവചിന്ത പാസ്റ്റര്‍മാര്‍ക്ക് സഹായം എത്തിച്ചു

ക്രൈസ്തവചിന്ത വഴി 50 ശുശ്രൂഷകന്മാര്‍ക്ക് 2000 രൂപാ വീതം ധനസഹായം നല്‍കി. പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു ദൈവദാസനാണ് 2 ലക്ഷം രൂപാ നല്‍കിയത്.

കൊറോണ വ്യാപനത്തെ തുടര്‍ന്ന് സഭകള്‍ പൂട്ടിക്കിടക്കുന്നതു കൊണ്ട് സാമ്പത്തിക ബുദ്ധിമുട്ടുള്ളവര്‍ക്കാണ് സഹായം നല്‍കിയത്. ക്രൈസ്തവചിന്തയുടെ പ്രാദേശിക ലേഖകന്മാരാണ് അര്‍ഹരായവരെ തെരഞ്ഞെടുത്തത്.

പാസ്റ്റേഴ്‌സിന് നല്‍കിയത് കൂടാതെ ചില വിവാഹങ്ങള്‍ക്കും 25000 രൂപാ വീതം സഹായം നല്‍കി. ഡയാലിസിസ് ചെയ്തു ജീവിക്കുന്ന നിര്‍ധനരായ രോഗികള്‍ക്കും 10,000 രൂപാ വീതം നല്‍കി.
നിരവധി പാസ്റ്റര്‍മാര്‍ സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നുപോകുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

സഭകളുടെ നേതൃത്വം സഹായം എത്തിച്ചുവെങ്കിലും തുടര്‍ന്ന് ചെയ്യാന്‍ അവര്‍ക്കും ആകുന്നില്ല.


MATRIMONY




 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!