ഇടുക്കി : നെടുംങ്കണ്ടം കല്ലാർ ഡാമിൽ വീണ് യുവാവ് മരിച്ചു. രക്ഷിക്കാൻ കൂടെ ചാടിയ സുഹൃത്തിനെ നാട്ടുകാർ രക്ഷപെടുത്തി. എഴുകുംവയൽ കൈലസനാട് പഴംപുരയ്ക്കൽ ജിബിൻ ചാക്കോ ( 27 ) ആണ് മരിച്ചത്.
എൻജിനിയറിങ് ബിരുദധാരി ആയിരുന്നു . വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് അപകടമുണ്ടായത്. കല്ലാർ ഡാമിൽ സുഹൃത്തുമൊത്ത് മീൻ പിടിക്കുമ്പോൾ ചെരിഞ്ഞ് കിടക്കുന്ന പാറയിൽ കാൽ വഴുതി ഡാമിൽ വീഴുകയായിരുന്നു. ഐബിൻെറ നിലവിളി കേട്ടാണ് നാട്ടുകാർ ഓടിക്കൂടി രക്ഷപെടുത്തിയത്.
നെടുങ്കണ്ടം ഫർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അപടം നടന്ന സ്ഥലത്ത് മുപ്പത് അടിയോളം വെള്ളമുണ്ടായിരുന്നു. നെടുംങ്കണ്ടം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
–സാബു തൊട്ടിപ്പറമ്പിൽ .








MATRIMONY




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.