തിരുവല്ല: ഐപിസി സ്റ്റേറ്റ് പ്രസ്ബിറ്ററി 11ന് ആരംഭിച്ചു. ഉച്ചകഴിഞ്ഞ് 2.30ന് സ്റ്റേറ്റ് കൗൺസിൽ മീറ്റിങ് നടക്കും. അതിസങ്കീര്‍ണ്ണമായ സാഹചര്യത്തിലൂടെയാണ് സഭ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. മതിയായ കാരണങ്ങളാല്‍ സഭയുടെ രണ്ട് പ്രസ്ബിറ്ററികളും പുറത്താക്കിയ ഒരാളെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് സങ്കീര്‍ണ്ണമായി കലാശിച്ചിരിക്കുന്നത്. അദ്ദേഹത്തെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ജനറല്‍ പ്രസിഡന്റ് നല്കിയ കത്ത് സ്റ്റേറ്റ് പ്രസ്ബിറ്ററി തിരസ്കരിച്ചിരുന്നു. ഈ തീരുമാനത്തിനെതിരെ പ്രസിഡന്റ് നല്കിയ കാരണം കാണിക്കല്‍ നോട്ടീസിന്മേലുള്ള ചര്‍ച്ചയാണ് ഇന്ന് നടക്കുന്നത്. സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റര്‍ സി.സി. ഏബ്രഹാമിനും സെക്രട്ടറി ഷിബു നെടുവേലിക്കും എതിരെയാണ് ജനറല്‍ പ്രസിഡന്റ് പുറത്താക്കാതിരിക്കാനുള്ള കാരണം തേടി കത്ത് നല്‍കിയത്.
ഐപിസി തിരുവല്ല സെന്ററും പുറത്താക്കിയ ആളെ തിരിച്ചെടുക്കരുതെന്ന് മേല്‍ ഘടകങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് രാവിലെ 11ന് ചര്‍ച്ച തുടങ്ങി.































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.