പൂനാ: പൂനാ സാലിസ്ബറി പാർക്ക് സഭയിലെ സ്നാനശുശ്രൂഷക്കിടയിൽ പാസ്റ്റർക്കും സ്നാനാർത്ഥിയായ യുവസഹോദരനും വൈദ്യുതാഘാതമേറ്റു. സഭാഹാളിനകത്തു ക്രമീകരിച്ചിരിക്കുന്ന സ്നാനത്തോട്ടിയിൽ ആയിരുന്നു സ്നാനം നടന്നത്.
രെഹാൻ മഹാപുരേ എന്ന യുവാവിനാണ് അപകടത്തിൽ ഗുരുതരമായ പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്നത്. സ്നാനം കഴിഞ്ഞ് വെള്ളത്തിൽ നിന്നു പൊങ്ങുമ്പോൾ സ്നാനത്തോട്ടിയുടെ അരികിൽ വെച്ചിരുന്ന മൈക്കിൽ തലയിടിച്ച് മൈക്ക് സ്നാനത്തോട്ടിയിൽ വീണായിരുന്നു വൈദ്യുതിപ്രവാഹം ഉണ്ടായത്.
സ്നാനപ്പെടുത്തിയ പാസ്റ്റർക്കും ഷോക്കേറ്റു. രേഹാന്റെ നില അതീവ ഗുരുതരമായതിനാൽ ഐസിയുവിൽ ചികിത്സയിലാണ്.
വാർത്ത: ഷാജി ആലുവിള



























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.