മൂവാറ്റുപുഴ: എജി മലയാളം ഡിസ്ട്രിക്റ്റ് കൗൺസിൽ ഉത്തരമേഖല ഡയറക്ടറായി പാസ്റ്റർ ബാബു വർഗീസിനെ തിരഞ്ഞെടുത്തു. മൂവാറ്റുപുഴ ഷമ്മാ ഓഡിറ്റോറിയത്തിൽ ഇന്നു രാവിലെയാണ് മേഖല ഡയറക്ടർ തിരഞ്ഞെടുപ്പ് നടന്നത്.
തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകൾ ചേർന്നതാണ് ഉത്തരമേഖല. തിരഞ്ഞെടുപ്പിൽ പതിനാലു സെക്ഷനുകളിൽ നിന്നുള്ള വോട്ടവകാശമുള്ള പാസ്റ്റർമാരും സഭാപ്രതിനിധികളുചേർന്ന് 208 പേരായിരുന്നു പങ്കെടുത്തത്. മൂന്നാം റൗണ്ടിൽ 156 വോട്ടുകൾ നേടിയാണ് പാസ്റ്റർ ബാബു വർഗീസ് ജയിച്ചത്. പാസ്റ്റർ ജോൺ മാത്യു ആയിരുന്നു എതിർസ്ഥാനാർത്ഥി.
മലയാളം ഡിസ്ട്രിക്റ്റ് സൂപ്രണ്ട് ടി.ജെ. ശാമുവൽ തിരഞ്ഞെടുപ്പ് പ്രക്രിയകൾക്ക് നേതൃത്വം നൽകി. കമ്മറ്റിയംഗം പാസ്റ്റർ പി. ബേബി അധ്യക്ഷത വഹിച്ചു. സെക്രട്ടറി തോമസ് ഫിലിപ്പ് സന്നിഹിതനായിരുന്നു. ജൂൺ 28 നു മധ്യമേഖലയിലും ജൂൺ 29 നു ദക്ഷിണമേഖലയിലും ഡയറക്ടർ സ്ഥനത്തേക്കുള്ള തിരഞ്ഞെടുപ്പു നടക്കും.
വാർത്ത: പോൾ മാള



























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.