റെയിൽവെ സഹമന്ത്രി സുരേഷ് അം​ഗഡി കോവിഡ് ബാധിച്ച് മരിച്ചു

റെയിൽവെ സഹമന്ത്രി സുരേഷ് അം​ഗഡി കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡൽഹി: റെയിൽവെ സഹമന്ത്രി സുരേഷ് അം​ഗഡി(65) കോവിഡ് ബാധിച്ച് മരിച്ചു. ഡൽഹി എയിംസിൽ കോവിഡ് ചികിത്സയിലായിരുന്നു.

കർണാടകയിലെ ബെൽ​ഗാവിയിൽ നിന്നുള്ള ലോക്സഭാം​ഗമാണ്. ഈ മാസം 11 ന് ആണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. അന്നു മുതൽ ചികിത്സയിലായിരുന്നു.

രാജ്യത്ത് കോവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ കേന്ദ്രമന്ത്രിയും നാലാമത്തെ എംപിയുമാണ് അദ്ദേഹം. കോവിഡ് ബാധിച്ചു മരിക്കുന്ന കർണാടകയിൽ നിന്നുള്ള രണ്ടാമത്തെ പാർലമെന്റ് അംഗമാണ്.

2004 മുതൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തുടങ്ങിയ അദ്ദേഹം ഇതുവരെ പരാജയപ്പെട്ടിട്ടില്ല എന്ന പ്രത്യേകതയുമുണ്ട്. ആദ്യ മത്സരത്തിൽ സിറ്റിങ് എംപിയും കോൺഗ്രസ് നേതാവുമായ അമർസിങ് പാട്ടിലിനെയാണ് പരാജയപ്പെടുത്തിയത്. ബലഗാവിയിലെ കർഷക കുടുംബത്തിലാണ് ജനിച്ചത്. കോമേഴ്സിൽ ബിരുദമെടുത്ത അദ്ദേഹം നിയമ പഠനവും പൂർത്തിയാക്കി.

കേന്ദ്രമന്ത്രിയുടെ വിയോഗത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നടുക്കം രേഖപ്പെടുത്തി. സൗമ്യനായ നേതാവായിരുന്നു അം​ഗഡിയെന്ന് രാഷ്ട്രപതി അനുസ്മരിച്ചു. ബലഗാവിയുടെയും കർണാടകത്തിന്റെയും വികസനത്തിനായി അദ്ദേഹം അക്ഷീണം പരിശ്രമിച്ചുവെന്നും കോവിന്ദ് ട്വിറ്ററിൽ കുറിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!