എട്ട് അറ്റാക്ക്, ഏഴ് ഷോക്ക് ട്രീറ്റ്മെന്റ്. ഹൃദയം ഇപ്പോഴും അത്ര താളത്തിലല്ല ഓടുന്നത്. നിരവധി തവണ ആശുപത്രിയിൽ അഭയം പ്രാപിച്ചിട്ടുണ്ട്.
അന്നേരമൊന്നും പേടിക്കാതിരുന്ന പാലക്കാട് പള്ളിക്കുന്നേല്‍ അബ്രഹാം (71) കൊറോണ ബാധിച്ചപ്പോള്‍ പേടിച്ചുപോയി. മരിച്ചുപോകുമെന്നൊരു തോന്നല്‍ ഉണ്ടായതായി ഏബ്രഹാം വീട്ടിലിരുന്ന് പുഞ്ചിരിയോടെ മൊഴിയുന്നു.
ഹൃദയത്തിന്റെയും വൃക്കയുടെയും തകരാര്‍ നിരവധി തവണ തന്നെ ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. കഴിഞ്ഞമാസവും എറണാകുളം ടൗണിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയിരുന്നു. അവിടെനിന്നും കൊറോണ പിടിപെട്ടതാകാം എന്ന സംശയമാണ് ഇപ്പോഴും ഉള്ളത്.
കാരണം ആ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയവരും അവിടത്തെ ജോലിക്കാരും ഉള്‍പ്പെടെ 50 പേര് പിന്നീട് കോവിഡ്-19 ബാധിതരായി.
രോഗബാധ തിരിച്ചറിഞ്ഞ ഉടനെ കോലഞ്ചേരി മെഡിക്കല്‍കോളേജിലാണ് ആദ്യം അഡ്മിറ്റായത്.
നാലു ലക്ഷം രൂപാ ചികിത്സയ്ക്കായി അവര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഏബ്രഹാമിന്റെ കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടതനുസരിച്ച് കളമശ്ശേരി സര്‍ക്കാര്‍ മെഡിക്കല്‍കോളേജിലേക്കു മാറ്റി. സര്‍ക്കാര്‍ ആംബുലന്‍സ് വന്ന് അദ്ദേഹത്തെ മെഡിക്കല്‍കോളേജിലേക്കു കൊണ്ടുപോയി.
ഒരാഴ്ചത്തെ ചികിത്സ കഴിഞ്ഞപ്പോള്‍ കറുകുറ്റി അഡ്ലക്സ് സെന്ററിലേക്കു മാറ്റി. മക്കള്‍ വസ്ത്രവുമൊക്കെയായി ചെന്നെങ്കിലും രോഗിയെ കാണാന്‍ അനുവദിച്ചില്ല. ഒടുവില്‍ 20-ാം തീയതി പൂര്‍ണ്ണ ആരോഗ്യവാനായി ആശുപത്രി വിട്ടു.
”കൊവിഡ് ചികിത്സ കഴിഞ്ഞിറങ്ങിയപ്പോള്‍ അപ്പന് യുവാവിനെപ്പോലെയായി” എന്നാണ് മക്കള്‍ പറയുന്നത്. ഒരു പൈസ പോലും ചെലവായില്ല. ചികിത്സയും ഭക്ഷണവുമെല്ലാം സര്‍ക്കാര്‍ ചെലവില്‍. കോവിഡ് രോഗികളോടുള്ള സര്‍ക്കാരിന്റെ സമീപനത്തില്‍ മക്കള്‍ പൂര്‍ണ്ണ സംതൃപ്തര്‍.
പുത്തന്‍കുരിശില്‍ നിന്നും 50 വര്‍ഷം മുമ്പാണ് പാലക്കാടന്‍ മലമുകളില്‍ കുടിയേറിയത്. ഭാര്യ മേരി. മക്കള്‍ ജോഷി സുവിശേഷകനാണ്. എട്ടു വര്‍ഷം ഗള്‍ഫില്‍ ജോലി ചെയ്തു. ജോജി ബിസിനസ് ചെയ്യുന്നു. ജോബി ചത്തീസ്ഗഡില്‍ സി.ആര്.പി.എഫ്. ഉദ്യോഗസ്ഥനാണ്.
ഐ.പി.സി. സഭാംഗങ്ങളാണ് ഇവര്‍.








MATRIMONY




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.