ന്യൂഡല്‍ഹി: വെബ് അധിഷ്ഠിതമായ ഡിജിറ്റൽ മാധ്യമങ്ങളെ നിയന്ത്രിക്കണമെന്ന് കേന്ദ്ര സർക്കാർ സുപ്രിംകോടതിൽ സത്യവാങ്മൂലത്തിലൂടെ അറിയിച്ചു.
ഡിജിറ്റല്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ വേണ്ടവിധം പരിശോധിക്കപ്പെടുന്നില്ലെന്നും ഇവയിലൂടെ പലപ്പോഴും മനപൂര്‍വമായ വ്യാജപ്രചരണങ്ങള്‍ പടര്ത്തുന്നുണ്ടെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പ്രതിച്ഛായ തന്നെ തകര്‍ക്കുന്ന ഇവ ഭീകരവാദം നടത്തുന്നു. ഇലക്ട്രോണിക് മാധ്യമങ്ങളെ നിയന്ത്രിക്കുന്ന തീരുമാനം പാര്‍ലമെന്റിലേക്ക് വിട്ടുതരണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
മാര്‍ഗരേഖകള്‍ നല്‍കണമെന്നാണ് കോടതി തീരുമാനമെങ്കില്‍ ആദ്യം ഇവയെ നിയന്ത്രിക്കാന്‍ കോടതി തയ്യാറാകണമെന്ന് കേന്ദ്രം കോടതിയില്‍ അറിയിച്ചു.
ഇത് സര്‍ക്കാര്‍ കോടതിയ്ക്ക് നല്കുന്ന രണ്ടാമത് സത്യവാങ്മൂലമാണ്. സര്‍ക്കാര്‍ സര്‍വീസില്‍ മുസ്ളീങ്ങള്‍ നുഴഞ്ഞുകയറുന്നു എന്ന സുദര്ശന് ടിവിയുടെ വിവാദ പരാമര്‍ശമാണ് കേസിന് ആസ്പദമായത്.
ഇലക്ട്രോണിക് മാധ്യമങ്ങൾക്ക് നിയന്ത്രണങ്ങളില്ല. അഥവാ നിയന്ത്രണങ്ങള്‍ വേണമെങ്കില്‍ സുപ്രീംകോടതി വെബ് മാഗസിനുകള്‍, വെബ് വാര്‍ത്താ ചാനലുകള്‍, വെബ് പത്രങ്ങള്‍ എന്നിവയ്ക്കും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സുപ്രീംകോടതി നിര്‍ദേശിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു.
മുന്‍പ് സര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലത്തില്‍ ഡിജിറ്റല്‍ മാധ്യമങ്ങളെ നിയന്ത്രിക്കും മുന്‍പ് വിവിധ വെബ് പോര്‍ട്ടലുകള്‍ക്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ കോടതി ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കാരണം ഇവയ്ക്ക് ജനങ്ങളില്‍ വലിയ സ്വാധീനമുണ്ടാക്കാനാകുന്നുണ്ട്.
വാട്സ് ആപ്പ്, ട്വിറ്റര്‍, ഫേസ്ബുക്ക്,യൂടൂബ് പോലെയുളള ആപ്പുകള്‍ വഴി ഡിജിറ്റല്‍ മാധ്യമങ്ങൾ വലിയ സ്വാധീനമാണ് ചെലുത്തുന്നത്. അതിനാല്‍ മതിയായ ചട്ടക്കൂടിലുളള ഉത്തരവ് കോടതി പുറപ്പെടുവിക്കണമെന്നാണ് ആദ്യ സത്യവാങ്മൂലത്തിലുളളത്.































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.