പള്ളുരുത്തി:ആലപ്പുഴയിലെ പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ പത്ത് വയസുകാരന് വിദ്വേഷമുദ്രാവാക്യം വിളിച്ച കേസില്‍ പിതാവ് പോലീസ് കസ്റ്റഡിയിലായി. റാലിയില്‍ പങ്കെടുത്ത പത്ത് വയസുകാരനെ തോളിലേറ്റിയ എസ്ഡിപിഐ പ്രവര്ത്തകന് നേരത്തെ അറസ്റ്റിലായിരുന്നു.
പള്ളുരുത്തിയില്‍ നിന്നാണ് കുട്ടിയുടെ പിതാവ് പിടിയിലായത്. പള്ളുരുത്തി പോലീസ് കുട്ടിയുടെ പിതാവിനെ ആലപ്പുഴ പോലീസിന് കൈമാറുമെന്നാണ് വിവരം. മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന രീതിയിലല്ല മകന് മുദ്രാവാക്യം വിളിച്ചതെന്നും ആര്‍എസ്എസിനെതിരെയാണ് മുദ്രാവാക്യം വിളിച്ചതെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ കുടുംബം ഒളിവില്‍ പോയിരുന്നു. അതിനിടെ, പിതാവിനെ പോലീസ് കസ്റ്റഡയിലെടുത്തതിനെ തുടര്‍ന്ന് എസ്ഡിപിഐ പ്രതിഷേധ പ്രകടനം നടത്തുകയാണ്. പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ ഒരാളുടെ തോളിലിരുന്ന് കുട്ടി മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
‘അരിയും മലരും വാങ്ങിച്ച് വീട്ടില്‍ വാങ്ങി വെച്ചോളൂ.. ഒന്ന് കൂടെ മറന്നടാ..ഒന്ന് കൂടെ മറന്നടാ.. കുന്തിരിക്കം വാങ്ങിച്ച് വീട്ടില്‍ വാങ്ങി വെച്ചോടാ.. വരുന്നുണ്ടെടാ വരുന്നുണ്ടെടാ നിന്റെയൊക്കെ കാലന്മാര്. മര്യാദക്ക് ജീവിച്ചാല്‍ നമ്മുടെ നാട്ടില്‍ ജീവിക്കാം.. മര്യാദക്ക് മര്യാദക്ക് മര്യാദക്ക് ജീവിച്ചോ. മര്യാദക്ക് ജീവിച്ചില്ലേല്‍ നമുക്കറിയാം പണിയറിയാം.. മര്യാദക്ക് മര്യാദക്ക് മര്യാദക്ക് ജീവിച്ചോ.’ എന്നിങ്ങനെയായിരുന്നു കുട്ടി ഉയര്‍ത്തിയ മുദ്രാവാക്യം.
ഇത്തരത്തില്‍ മുദ്രാവാക്യം വിളിക്കാനായി കുട്ടിയെ പരിശീലിപ്പിച്ചു എന്നാണ് കുട്ടിയെ തോളിലേറ്റിയ അന്‍സാറിനെ റിമാന്‍ഡ് ചെയ്യുന്നതിന്റെ ഭാഗമായി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.
പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പരിപാടികളില്‍ കുട്ടി സജീവമായി പങ്കെടുത്തിരുന്നു. കൂടാതെ കുട്ടിയുടെ പിതാവ് എസ്ഡിപിഐയുടെ സജീവ പ്രവര്‍ത്തകനാണെന്നും പോലീസ് കണ്ടെത്തിയിരുന്നു.































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.