ഐപിസി സീനിയർ ശുശ്രൂഷകൻ പാസ്റ്റർ വി.ജെ.ജോർജ് നിത്യതയിൽ

ഐപിസി സീനിയർ ശുശ്രൂഷകൻ പാസ്റ്റർ വി.ജെ.ജോർജ് നിത്യതയിൽ

നിലമ്പൂർ: ഐപിസി സീനിയർ ശുശ്രൂഷകൻ പാസ്റ്റർ വി.ജെ.ജോർജ്(95) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട്.

ചെങ്ങന്നൂർ ചേറ്റുകുഴിയിൽ ജോൺ – മറിയാമ്മ ദമ്പതികളുടെ മകനായി 1926 ൽ ജനിച്ചു . മർത്തോമാ സഭയിൽ, കൊച്ചു കുഞ്ഞുപദേശിയുടെ ഉണർവ് നടന്ന കാലത്ത് ഒൻപതാം വയസിൽ രക്ഷിക്കപ്പെട്ടു. പതിനാലാം വയസിൽ വെട്ടിയാറ്റ് ചാക്കോച്ചന്റെ കൈക്കീഴിൽ സ്നാനമേറ്റു. വീട്ടുകാരുടെ എതിർപ്പിനെ വകവയ്ക്കാതെയായിരുന്നു കർത്താവിനായി ഹൃദയം നല്കിയത്.

1942 ൽ 16 ആം വയസിൽ പാസ്റ്റർ ടി. എൻ. എബ്രഹാമിന്റെ കൂടെതാമസിച്ചു കൊണ്ട് പത്തിച്ചിറ സഭയുടെ ശുശ്രൂഷകനായി. പിന്നീട്, ആറാമട കൊച്ചുകുഞ്ഞ് സന്യാസിയുടെ കൂടെ 1949 വരെ തെക്കൻ തിരുവിതാംകൂറിൽ പ്രവർത്തിച്ചു.

1950- ൽ കുടുംബജീവിതം ആരംഭിച്ച പാസ്റ്റർ വി.ജെ.ജോർജ് – ഏലിയാമ്മ ദമ്പതികൾ ചിങ്ങവനം, കാനം, തലപ്പാടി, പുതുപ്പള്ളി, കൊട്ടാരക്കരയിൽ ആയൂർ, പുത്തൻപീടിക, കലയപുരം, ഓടനാവട്ടം, തട്ട, പനവേലി, ഉമ്മന്നൂർ, വാളകം, ചെറുവയ്ക്കൽ, ചാത്തന്നൂർ എന്നീ സഭകളിൽ ശുശ്രൂഷിച്ചു.

1979- ൽ നിലമ്പൂർ സെന്ററിന്റെ ശുശ്രൂഷകനായി മലബാറിൽ എത്തി. അരനൂറ്റാണ്ടുകാലം നിലമ്പൂർ മേഖലയിൽ ഐപിസി പ്രസ്ഥാനത്തിന്റെ കാരണവരായി പാസ്റ്റർ വി.ജെ ജോർജ് ശുശ്രൂഷിച്ചു .

ഭാര്യ : പരേതയായ ഏലിയാമ്മ ജോർജ്. മക്കൾ : പാസ്റ്റർ ജോൺ ജോർജ് (ഐപിസി മലബാർ മേഖല ചെയർമാൻ, ഐപിസി കേരളാ സ്റ്റേറ്റ് മുൻ കൗൺസിലംഗം, നിലമ്പൂർ നോർത്ത് സെന്റർ അസോ. സെൻ്റർ ശുശ്രൂഷകൻ), ജേക്കബ് ജോർജ്, മറിയാമ്മ ജോയ്, എലിസബത്ത് കുര്യൻ.
മരുമക്കൾ: സാറമ്മ ജോൺ, ജോയ് കുളക്കട, വത്സ ജേക്കബ്, പാസ്റ്റർ ബാബു തലവടി (ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ അംഗം).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!