മണർകാട് പള്ളി ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറാൻ ഉത്തരവ്

മണർകാട് പള്ളി ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറാൻ ഉത്തരവ്

കോട്ടയം: യാക്കോബായ വിഭാഗത്തിന്റെ കൈവശമുള്ള മണർകാട് സെൻ്റ് മേരീസ് പള്ളി ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് നൽകണമെന്നാണ് കോട്ടയം സബ് കോടതിയുടെ ഉത്തരവ്. യാക്കോബായ സഭയുടെ കൈവശമുള്ള പള്ളികളെല്ലാം 1934-ലെ ഭരണഘടനപ്രകാരം ഭരിക്കണമെന്നും ഇതിനുള്ള അവകാശം ഓർത്തഡോക്സ് സഭയ്ക്കുമാണെന്ന സുപ്രീംകോടതി ഉത്തരവ് നേരത്തെ വന്നിരുന്നു. ഇതനുസരിച്ച് പള്ളി ഏറ്റെടുക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്.

ജില്ലാഭരണകൂടം പള്ളിയുടെ പൊതുസഭ വിളിച്ചുകൂട്ടി പുതിയ ഭരണകമ്മിറ്റി രൂപീകരിക്കണമെന്നും കോടതി നിർദേശിക്കുന്നു.
കോടതി ഉത്തരവിനെതിരെ അപ്പീൽ പോകുമെന്ന് യാക്കോബായ സഭ അറിയിച്ചു. മണർകാട് പള്ളിയിൽ രണ്ടായിരത്തോളം ഇടവകക്കാരാണുള്ളത്.


MATRIMONY




 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!