ഐപിസി മുന്‍ ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ്ബ് ജോണ്‍ നയിക്കുന്ന റിവൈവല്‍ ഫെസ്റ്റ് 2022, ഏപ്രില്‍ 13 ന് പാലക്കാട് മൈലംപ്പുള്ളി (മുണ്ടൂര്‍) റോക്ക് വ്യൂ ഓഡിറ്റോറിയത്തില്‍ നടക്കും.
ഉണര്‍വ്വ് യോഗത്തിന്റെ വിജയകരമായ നടത്തിപ്പിനായി മലബാര്‍ സൗത്ത് സോണല്‍ പ്രസിഡന്റ് പാസ്റ്റര്‍ ജിമ്മി കുര്യാക്കോസ്, ഇവ. പി.വി. മാത്യൂ എന്നീവര്‍ ജനറല്‍ കണ്‍വീനേഴ്സായും പാസ്റ്റര്‍ രാജന് ഈശായി, പാസ്റ്റര്‍ ചാക്കോ ദേവസ്യാ എന്നീ വര് ജനറല്‍ കോഓര്ഡിനേഴ്സായും പാസ്റ്റര്‍ അഡ്വ. ജോണ്സണ് പള്ളിക്കുന്നേല്‍, പാസ്റ്റര്‍ പി.ഐ. സെബാസ്റ്റ്യന്‍ (പി.പി.എഫ് പ്രസിഡന്റ്), എബ്രഹാം വടക്കേത്ത്, ഫിന്നി ജോണ്‍ എന്നിവര്‍ കോഓഡിനേറ്റേഴ്സായും പാസ്റ്റര്‍ ബോവസ് സുഭാഷ് പബ്ലിസിറ്റി ജനറല്‍ കണ്‍വീനറായും, പാസ്റ്റര്‍ കെ.റ്റി. ജോസഫ്, പാസ്റ്റര്‍ ജോസഫ് ടി., പാസ്റ്റര്‍ പി.എം. ജോഷി, പാസ്റ്റര്‍ പ്രദീപ് പ്രസാദ് എന്നീവര്‍ പബ്ലിസിറ്റി കണ്വിനേഴ്സായും പാസ്റ്റര്‍ കെ.എം. ഷിജു പ്രയര്‍ കണ്‍വീനറായും പ്രവര്‍ത്തിച്ചുവരുന്നു. ഇവ. പി.ജി. യേശുദാസ് വര്‍ഷിപ്പിന് നേതൃത്വം നല്‍കും. പാലക്കാട് ജില്ലയിലുള്ള സെന്റര്‍ ശുശ്രൂഷകന്മാര് രക്ഷാധികാരികളായിരിക്കും.

രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 1 വരെ പാസ്റ്റേഴ്സ് ഫാമിലി കോണ്‍ഫ്രന്‍സും, വൈകിട്ട് 5 മുതല്‍ 8 വരെ ഉണര്‍വ്വ് യോഗവുമായി ക്രമീകരിച്ചിരിക്കുന്നു. ഉണര്‍വ്വ് യോഗത്തില്‍ പാസ്റ്റര്‍ അരുള്‍ തോമസ് മുഖ്യ സന്ദേശം നള്‍കും. പ്രസ്തുത റിവൈവല്‍ കണ്വന്ഷന് പാലക്കാട് ജില്ലയ്ക്ക് വലിയ ആത്മിക ഉണര്വ്വിന് കാരണമാകുമെന്ന് സോണ്ല് സെക്രട്ടറി പാസ്റ്റര്‍ ബിനു കെ.യും ട്രഷറാര്‍: ഇവ. ജോര്‍ജ്ജ് തോമസും പ്രസ്താവിച്ചു.



























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.