റെജി – ആലീസ് ദമ്പതികളുടെ സ്വപ്ന സൗധത്തിൻെറ താക്കോൽ ക്രൈസ്തവ ചിന്ത കൈമാറി

റെജി – ആലീസ് ദമ്പതികളുടെ സ്വപ്ന സൗധത്തിൻെറ താക്കോൽ ക്രൈസ്തവ ചിന്ത കൈമാറി

ഇടുക്കി : തലേന്ന് മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. തണുത്ത കാറ്റും ഇടയ്ക്കിടെ ഞടുക്കം കൊള്ളിക്കുന്ന ഇടിമിന്നലും.മാനത്ത് നിന്ന മഴക്കാറ് ഒരുവേള പെയ്ത് ഇറങ്ങുമെന്ന് തന്നെ കരുതി.. അവിടവിടങ്ങളിലായ് നേർത്ത ജലകണങ്ങൾ നിലം പതിക്കുകയും ചെയ്തു.! മലമുകളിൽ മഴ പെയ്താൽ പുതിയ വീടും പരിസരവും ചെളിയിൽ കുതിരും.! എന്നാൽ……!

2022 മാർച്ച് മാസം 31 -ാം തീയതി രാവിലെ സമയം 11-45 .പ്രാർത്ഥനാ നിർഭരമായ അന്തരീക്ഷത്തിൽ ക്രൈസ്തവ ചിന്ത പത്രത്തിൻെറ ഓവർസീസ് എഡിറ്റർ വർഗ്ഗീസ് ചാക്കോ വളരെ പ്രാർത്ഥനയോടെ റെജി- ആലീസ് ദമ്പതികളുടെ സ്വപ്ന സൗധത്തിൻെറ വാതിലുകൾ അവർക്കായ് തുറന്നു. മൂടപ്പെട്ട അന്തരീക്ഷം മാറി അപ്പോൾ പുറത്ത് തെളിമാനം ആയിരുന്നു.ഒരുവേള , ആ ധന്യ നിമിഷത്തിൽ പ്രകൃതിയും ചിരിതൂകി സന്തോഷിച്ചു.

വളരെ നിർദ്ധനരായ കുടുഃബത്തിന് തല ചായ്ക്കാൻ ഒരു വീട് എന്ന ആഗ്രഹം അവരാൽ ഒരിക്കലും സാധിക്കാൻ കഴിയാത്തിടത്താണ് ക്രൈസ്തവ ചിന്ത പ്രതീക്ഷയുടെ കൈത്തിരി നാളവുമായി മലകയറി കാലിത്തൊഴുത്തിനേക്കാൾ മോശമായ ആ വീടിൽ എത്തിയത്.

വർഗ്ഗീസ് ചാക്കോ ഗൃഹപ്രവേശനം ചെയ്യുന്നു

ക്രൈസ്തവ ചിന്ത ചീഫ് എഡിറ്റർ കെ.എൻ. റസൽ, ഓവർസീസ് എഡിറ്റർ വർഗ്ഗീസ് ചാക്കോ, അദേഹത്തിൻെറ പത്നി മറിയാമ്മ ചാക്കോ, ഡോ. ഓമന റസൽ, ഇടുക്കി ലേഖകൻ എന്നിവരാണ് മൂടപ്പെട്ട ആ ഭവനാന്തരീക്ഷത്തിലേക്ക് കടന്ന് ചെന്നത്. വായിച്ചറിഞ്ഞതിനേക്കൾ ഉപരിയായി ആ ഭവനത്തിൻെറ ശോചീയാവസ്ഥ നേരിൽ കണ്ടപ്പോൾ തന്നേ കടന്നുവന്ന പ്രിയപ്പെട്ടവരുടെ മനം തകർന്നു. ഈ നൂറ്റാണ്ടിൽ ഇങ്ങനെ ഒരു ഭവനമോ.! ?… അതായിരുന്നു ആത്മഗതം !

പിന്നീടങ്ങോട്ട് പത്രത്തിൻെറ ചീഫ് എഡിറ്ററും, ഓവർസീസ് എഡിറ്ററും സ്ഥലം സഭയായ തൂക്കുപാലം ദൈവ സഭയുമായി കൂടി ആലോചിച്ച് കാര്യങ്ങൾ തീരുമാനിച്ചു. വീടിൻെറ നിർമ്മാണ പ്രവർത്തനങ്ങളുടെ ചുമതല തൂക്കുപാലം ദൈവ സഭയെ ഏൽപ്പിച്ചു. സഭാ ശുശ്രൂക്ഷകൻ പാസ്റ്റർ സ്ക്കറിയ ജോസഫും സെക്രട്ടറി റെജി ചാക്കോയും വളരെ ഉത്തരവാദിത്വത്തോടെ കാര്യങ്ങൾ ഏറ്റെടുത്ത് നടത്തി. ഭവനം പണി ആരംഭിച്ചതുമുതൽ ഓരോ ദിവസവും രാവിലേയും വൈകിട്ടും പാസ്റ്റർ സ്ക്കറിയ ജോസഫ് പണി സ്ഥലത്ത് എത്തുകയും വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്തു.

ഏറ്റവും ഉദാത്തമായ രീതിയിൽ അദേഹം കാര്യങ്ങൾ ചെയ്തു എന്നത് എടുത്ത് പറയേണ്ട കാര്യം തന്നേ ആണ്.എല്ലാവരുടേയും പരിശ്രമ ഫലമായി ചെറുതെങ്കിലും മനോഹരമായ ഒരു ഭവനം റെജി- ആലീസ് ദമ്പതികൾക്ക് നിർമ്മിച്ച് നൽകി.പ്രിയ വായനക്കാരോടും ഇതിനായ് കൈത്താങ്ങായ ഓരോരുത്തരോടുമുള്ള ക്രൈസ്തവ ചിന്ത കുടുഃബത്തിൻെറ സ്നേഹ പൂർവ്വമായ നന്ദി അറിയിക്കുന്നു.

റവ ബാബു ജോൺ പ്രസംഗിക്കുന്നു

ഭവന പ്രതിഷ്ഠ ചടങ്ങിൽ തൂക്കുപാലം ദൈവ സഭ ശുശ്രൂക്ഷകൻ പാസ്റ്റർ സ്ക്കറിയ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ചീഫ് എഡിറ്റർ കെ.എൻ. റസൽ ആമുഖ പ്രസംഗവും, ഗ്രേറ്റർ നോയിഡ ഹാർവെസ്റ്റ് മിഷൻ പ്രസിഡൻ്റ് റവ: ബാബു ജോൺ മുഖ്യ പ്രഭാക്ഷണവും നടത്തി.

റെജി-ആലീസ് ദമ്പതികളുടെ ജീവിതാവസ്ഥ നേരിൽ കണ്ടറിഞ്ഞ അനുഭവും, പത്രം വീട് പണി ഏറ്റെടുത്തതിൻേറയും കാര്യങ്ങൾ ഓവർസീസ് എഡിറ്റർ വർഗ്ഗീസ് ചാക്കോ വിശദീകരിച്ചു. പാസ്റ്റർ സജി പുല്ലാട് വചനത്തിൽ നിന്ന് സംസ്സാരിച്ചു. സമർപ്പണ പ്രാർത്ഥന പാസ്റ്റർ എം.ജെ.ജോയ് നിർവ്വഹിച്ചു. സെക്രട്ടറി റെജി ചാക്കോ, ഇടുക്കി ലേഖകൻ സാബു തൊട്ടിപ്പറമ്പിൽ എന്നിവരും നന്ദി സൂചകമായി സംസ്സാരിച്ചു.

ഡോ. ഓമന റസൽ, ഓവർസീസ് എഡിറ്റർ വർഗ്ഗിസ് ചാക്കോയുടെ പത്നി മറിയാമ്മ ചാക്കോ, റവ:ബാബു ജോണിൻെറ പത്നി ലിസ്സി ജോണും ചടങ്ങിൽ സന്നിഹിതരായിരുന്നു. തൂക്കുപാലം ദൈവസഭാ അംഗങ്ങളും പ്രദേശവാസികളും ചടങ്ങിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!