വിവാഹ സഹായ അപേക്ഷകളും ക്യാൻസർ സഹായാഭ്യർത്ഥനകളും ഇനിയും ബാക്കി; ക്രൈസതവ ചിന്ത വായനക്കാരുടെ കനിവിനായി കാതോർക്കുന്നു

വിവാഹ സഹായ അപേക്ഷകളും ക്യാൻസർ സഹായാഭ്യർത്ഥനകളും ഇനിയും ബാക്കി; ക്രൈസതവ ചിന്ത വായനക്കാരുടെ കനിവിനായി കാതോർക്കുന്നു

ക്യാൻസർ രോഗികളായ 24 സഹോദരീ സഹോദരന്മാർക്ക് കഴിഞ്ഞ മാസം 10,000 രൂപാ വീതം സഹായം നൽകാനായി. ദിർദ്ധനരായ 10 പെൺകുട്ടികളുടെ വിവാഹാവശ്യങ്ങൾക്കായി 50,000 രൂപാ വീതം നൽകാനുള്ള സെലക്ഷനും കഴിഞ്ഞു. രണ്ടു വിവാഹങ്ങൾ നടന്നു. ബാക്കി വിവാഹങ്ങൾ ഏപ്രിൽ, മെയ് മാസങ്ങളിലായി നടക്കും.

ഈ സഹായങ്ങൾ എല്ലാം നൽകിയത് റവ. സണ്ണി താഴാം പള്ളം നേതൃത്വം നൽകുന്ന ബെദെസ്ഥ മിനിസ്ട്രിയാണ്. 40 ഡയാലിസിസ് രോഗികൾക്ക് മാസം തോറും 3000 രൂപാ വീതം സഹായം നൽകിവരുന്നതിലും ഇവരുടെ പങ്കാളിത്തം ഉണ്ട്.

ചില മാസങ്ങളിൽ എല്ലാവർക്കും കൃത്യമായി കൊടുക്കാൻ കഴിയാതെയും വരുന്നുണ്ട്.
വിവാഹ സഹായാപേക്ഷകളുൾപ്പെടെ ധാരാളം അപേക്ഷകൾ ക്രൈസ്തവചിന്തയുടെ ഓഫീസിൽ കെട്ടിക്കിടക്കുകയാണ്. എല്ലാവർക്കും സഹായം നൽകാനാവുന്നില്ല. മാരകമായ രോഗബാധിതരുടെ അപക്ഷകളുമുണ്ട് ഈ കൂട്ടത്തിൽ.

50,000 രൂപാ നൽകാൻ ഒരാൾ മനസുവച്ചാൽ ഒരു പെൺകുട്ടിയുടെ വിവാഹം നമുക്ക് നടത്താനാവും. 3000 രൂപ കൊടുക്കാൻ തയ്യാറായാൽ ഒരു പാവപ്പെട്ട പ്രമേഹ രോഗിക്ക് നാലു പ്രാവശ്യമെങ്കിലും ഡയാലിസിസ് ചെയ്യാനാവും.

ഏറെ വലയുന്നവർ ക്യാൻസർ രോഗികളാണ്. ഈ രോഗത്തിനുള്ള ചികിത്സയ്ക്ക് വൻ തുകയാണ് ചെലവാക്കേണ്ടി വരുന്നത്. മാസം തോറും 5000 രൂപ വീതമെങ്കിലും സഹായം നൽകാൻ കഴിഞ്ഞാൽ അതൊരു വലിയ സഹായമായിരിക്കും.

ഭൂമി പണയപ്പെടുത്തി നഴ്സിംഗിന് പോയ കുട്ടികളിൽ ഹോസ്റ്റൽ ഫീസ് പോലും കൊടുക്കാൻ കഴിയാതെ പ്രയാസപ്പെടുന്നവരുണ്ട്.

സന്മ സുള്ളവർ മുന്നോട്ടു വന്നാൽ എൻക്വയറി നടത്തി അർഹതയുള്ളവരുടെ ലിസ്റ്റ് ഞങ്ങൾ നൽകാം. നിങ്ങൾക്ക് നേരിട്ട് സഹായം കൊടുക്കാം. ചിലരുടെ കഷ്ടതകളിലെങ്കിലും കൂട്ടായ്മ കാണിക്കാൻ ദൈവം നിങ്ങൾക്ക് അവസരം നൽകട്ടെ എന്നാശിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!