ഗദ്ശമന പ്രയറിന്റെ  വാർഷിക സമ്മേളനം ഏപ്രിൽ ഒന്നിന് ആരംഭിക്കുന്നു

ഗദ്ശമന പ്രയറിന്റെ വാർഷിക സമ്മേളനം ഏപ്രിൽ ഒന്നിന് ആരംഭിക്കുന്നു

ഡാളസ്: ഗദ്ശമന പ്രയർ ഫെലോഷിന്റെ വാർഷിക സമ്മേളനം ഏപ്രിൽ ഒന്നിന് രാവിലെ ആരംഭിച്ച് ശനിയാഴ്ച രണ്ടാം തീയതി അവസാനിയ്ക്കുന്നതാണ്.

മേയ് 2021 – ലാണ് ഗദ്ശമന പ്രയറിന് തുടക്കംക്കുറിച്ചത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള സഭാ ശുശ്രുഷകരും വിശ്വാസ സമൂഹവുമാണ് പ്രാർത്ഥനാ ചങ്ങലയുടെ കണ്ണികൾ. ഗ്രേറ്റ് ബ്രിട്ടൺ, ആസ്ട്രേലിയ, ഫിലിപ്പിയൻസ്, മെക്സിയ്ക്കോ, ഇന്ത്യ, അമേരിയ്ക്ക, ക്യാനഡ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് നേതൃത്വനിരയിൽ ഇതിന് പ്രോത്സാഹനം കൊടുക്കുന്നത്.

ടെലിഫോൺ മാർഗ്ഗത്തിലും, സൂം മീറ്റിംങ്ങിലും പങ്കെടുക്കുന്നവർക്ക് നവ്യാനുഭമായിട്ടാണ് ഇത് പരിണമിയ്ക്കുന്നത്. ഡാളസ് ഫോർട്ട് വർത്ത് സിറ്റി വൈഡ് ഫെലോഷിപ്പിൻ്റെ നേതൃത്വത്തിലുള്ള അറുപതിൽപരം സഭാ ശുശ്രൂഷകരും സഭാവിശ്വാസികളുമാണ് ഇതിന് പ്രോത്സാഹനം കൊടുക്കുന്നത്. 

ബഥേൽ ഐലണ്ട് മിഷൻ ഇൻ്റർ നാഷണലും ഗദ്ശമന പ്രയർ ഫെലോഷിപ്പും സംയുക്തമായിട്ടാണ് പ്രേഷിത ദൗത്യത്തിന് പങ്കാളിത്വം വഹിയ്ക്കുന്നത്. ഇന്ത്യയിലെ 135 കോടി ജനങ്ങളുടെ ക്ഷേമത്തിനും ഭരണകർത്താക്കളുടെ നീതിയുക്തമായ ഭരണനിർവ്വഹണത്തിനും ഇതിൽ പങ്കെടുക്കുന്ന വിശ്വാസ സമൂഹം നിരന്തരം  പ്രാർത്ഥിയ്ക്കുന്നു എന്നത് ഇവിടെ പ്രത്യേകം സ്മരിയ്ക്കുന്നു. 

ഇൻന്ത്യോനേഷിയിൽ കപ്പൽമാർഗ്ഗമുള്ള സുവിശേഷികരണം, വെസ്റ്റ് ബംഗാളിൽ മെഡിക്കൽ ക്യാമ്പുകൾ, സുവിശേഷികരണത്തിനായ് ഒരുക്കുന്ന വേദ വിദ്യാർത്ഥികൾ തുടങ്ങിയ  സംരംഭങ്ങളൂം മറ്റ് അനവധി സാമുഹ്യ പ്രവർത്തനങ്ങളും  പ്രാർത്ഥനയുടെ ഫലമായ് രൂപം കൊണ്ടതാണ്‌.

ഡാളസ്‌ സിറ്റി വൈഡ് പ്രയർ ഫെലോഷിന്റെ കോർഡിനേറ്ററായ് പ്രവർത്തിയ്ക്കുന്ന റവ. മാത്യൂ ശമുവേലാണ് ഗദ്ശമന പ്രയർ ഫേലോഷിന് നേതൃത്വം വഹിയ്ക്കുന്നത് .

വാർത്ത: രാജു തരകൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!