മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യ കേരളാ സ്റ്റേറ്റ് ജനറല്‍ കണ്വന്ഷന് സമാപിച്ചു. സഭാ ആസ്ഥാനമായ മുളക്കുഴ സീയോന്‍കുന്നില്‍ 24-ാം തീയതി ആരംഭിച്ച കണ്വന്ഷന് 27-ാം തീയതി നടന്ന പൊതുയോഗത്തോടെ സമാപിച്ചു. സമാപന സമ്മേളനത്തിന് സഭാ സെക്രട്ടറി പാസ്റ്റര്‍ സജി ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു.
പാസ്റ്റര്‍മാരായ ഷൈജു തോമസ് ഞാറയ്ക്കല്‍, റ്റി. എം മാമ്മച്ചന്‍, അനീഷ് ഏലപ്പാറ, റെജി ശാസ്താംകോട്ട, ഷിജു മത്തായി, വൈ മോനി, ബെന്‍സ് ഏബ്രഹാം, ജോസഫ് മറ്റത്തുകാല, സജി കെ. സാം എന്നിവര്‍ പ്രസംഗിച്ചു.
തീഷ്ണമായ സഹനപാതയിലൂടെ വിശ്വാസ വീര്യം ഒട്ടും ചോരാതെ, പിതാക്കന്മാര് തെളിച്ച അഗ്നി പാതയിലൂടെ മുന്നേറി സഭ ഇന്നും അതിന്റെ ജൈത്രയാത്ര തുടരുകയാണ്. കേരളത്തില്‍ 1300ല്‍ അധികം സഭകളും പതിനായിരക്കണക്കിന് വരുന്ന വിശ്വാസ സമൂഹവും ചര്‍ച്ച് ഓഫ് ഗോഡിന് സ്വന്തമാണ്.




























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.