അഞ്ച് കോടിയുടെ സ്വത്തുണ്ടെന്ന് പറഞ്ഞ  മന്ത്രി സജി ചെറിയാന്‍ വെട്ടിലായി

അഞ്ച് കോടിയുടെ സ്വത്തുണ്ടെന്ന് പറഞ്ഞ മന്ത്രി സജി ചെറിയാന്‍ വെട്ടിലായി

ആലപ്പുഴ : സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് പരാതി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മന്ത്രിയ്‌ക്കെതിരെ പരാതി നല്‍കിയത്.

കഴിഞ്ഞ ദിവസം തനിക്ക് അഞ്ച് കോടി രൂപയുടെ സ്വത്തുക്കള്‍ ഉള്ളതായി മന്ത്രി മാദ്ധ്യമങ്ങള്‍ക്ക് മുന്‍പില്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയത്.

നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ 32 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ ഉണ്ടെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്‍പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ അഞ്ച് കോടിയുണ്ടെന്ന് മന്ത്രി പറയുന്നു. ഇത് അനധികൃതമായി സമ്പാദിച്ചതാണെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു.
വിജിലന്‍സ്, തെരഞ്ഞെടുപ്പ് കമ്മീഷന്‍, ലോകായുക്ത എന്നിവര്‍ക്കാണ് പരാതി നല്‍കിയിരിക്കുന്നത്.

മാസ്റ്റര്‍പ്ലാന്‍ പ്രകാരം കെ-റെയില്‍ കടന്നു പോകുന്ന മേഖലകളില്‍ മന്ത്രി സജി ചെറിയാന്റെ വീടും ഉള്‍പ്പെടുമെന്നും, ഇത് ഒഴിവാക്കാന്‍ മാസ്റ്റര്‍ പ്ലാന്‍ മാറ്റിവരച്ചെന്നും കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് അഞ്ച് കോടിയുടെ സ്വത്തുണ്ടെന്നും, സന്തോഷത്തോടെ സ്ഥലം വിട്ടു നല്‍കുമെന്നും സജി ചെറിയാന്‍ പറഞ്ഞത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!