മെല്‍ബണ്‍: മെല്‍ബണില്‍ കാറിന് തീപിടിച്ച് മലയാളി യുവതിയ്ക്കും കുഞ്ഞുങ്ങള്‍ക്കും ദാരുണാന്ത്യം. ജാസ്മിനും അവരുടെ രണ്ട് കുഞ്ഞുങ്ങളുമാണ് മരിച്ചതെന്നാണ് ഓസ്ട്രേലിയന്‍ മലയാളികള്‍ നല്കുന്ന സൂചന. മരണ കാരണം വ്യക്തമല്ലെന്നും പറയുന്നു.
മെല്‍ബണിന്റെ തെക്ക്-കിഴക്ക് ഭാഗത്തുള്ള ക്രാന്‍ബണ്‍ വെസ്റ്റിലാണ് സംഭവം.
കഴിഞ്ഞ രാത്രിയില്‍ കാറിന് തീപിടിച്ചാണ് യുവതിയും അവരുടെ രണ്ട് കുഞ്ഞുങ്ങളും മരിച്ചത്.
ലൈഫ് സ്പ്രിംഗ് പെന്തക്കോസ്തു സഭാംഗമാണ് ഇവര്‍. വെസ്റ്റേണ്‍ പോര്‍ട്ട് ഹൈവേയില്‍ കഴിഞ്ഞ രാത്രി 8 മണിക്ക് മുമ്ബ് ഒരു കാറിന് തീപിടിച്ചെന്ന റിപ്പോര്‍ട്ടുകളോട് എമര്‍ജന്‍സി സര്‍വീസുകള്‍ പ്രതികരിച്ചു.
ഹൈവേക്ക് സമീപമുള്ള ഒരു ഫാം ഗേറ്റിന് മുന്നിലാണ് കത്തിയ വാഹനവും വാഹനത്തിനുള്ളില്‍ നിന്ന് മൂന്ന് മൃതദേഹങ്ങളും പോലീസ് കണ്ടെത്തിയത്. കൂടുതല്‍ വിവരങ്ങള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.




























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.