ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ്  ജനറല്‍ കണ്‍വന്‍ഷന്‍ ഇന്ന് ആരംഭിക്കും

ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ്  ജനറല്‍ കണ്‍വന്‍ഷന്‍ ഇന്ന് ആരംഭിക്കും

മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് ജനറല്‍ കണ്‍വന്‍ഷന്‍ മാര്‍ച്ച് 24 വ്യാഴം മുതല്‍ 26 ശനിയാഴ്ച വരെ ചര്‍ച്ച് ഓഫ് ഗോഡ് സഭാ ആസ്ഥാനമായ മുളക്കുഴ സീയോന്‍ കുന്നില്‍ പ്രത്യേകം തയ്യാര്‍ ചെയ്ത പന്തലില്‍ നടക്കും.

24ന് വൈകിട്ട് 5.30ന്  അഡ്മിനിസ്‌ട്രേറ്റിവ് അസിസ്റ്റന്റ് പാസ്റ്റര്‍ വൈ.റെജി അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കേരളാ സ്‌റ്റേറ്റ് ഓവര്‍സിയര്‍ റവ. സി.സി. തോമസ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.  ‘വിശ്വാസത്തിന്റെ പരിശോധന’ എന്നതാണ് ചിന്താവിഷയം . സുപ്രസിദ്ധ സുവിശേഷ പ്രസംഗകർ പൊതുയോഗങ്ങളിൽ പ്രഭാഷണം നടത്തും. ചര്‍ച്ച് ഓഫ് ഗോഡ് ക്വയര്‍ ഗാനങ്ങളാലപിക്കും. 

കേരളത്തില്‍ 1300-ല്‍ അധികം സഭകളും പതിനായിരക്കണക്കിന് വരുന്ന വിശ്വാസ സമൂഹവും ചര്‍ച്ച് ഓഫ് ഗോഡിന് സ്വന്തമാണ്. 

സഭാ സെക്രട്ടറിയായി പാസ്റ്റര്‍ സജി ജോര്‍ജ്ജും മീഡിയ ഡയറക്ടറായി പാസ്റ്റര്‍ സാംകുട്ടി മാത്യുവും പ്രവര്‍ത്തിക്കുന്നു. സ്റ്റേറ്റ് കൗണ്‍സില്‍ അംഗങ്ങളും, ബിലിവേഴ്‌സ് ബോര്‍ഡ് അംഗങ്ങളും കണ്‍വന്‍ഷന്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം വഹിക്കും.

കണ്‍വന്‍ഷന് കോവിഡ് പ്രോട്ടോക്കോളിന് അനുസൃതമായ ക്രമീകരണമാണ് ചെയ്തിരിക്കുന്നത്. വൈപിഇ മീഡിയ, ഫെയ്‌സ് ബുക്ക്, യൂടൂബ് എന്നിവയില്‍ ലൈവ് സ്ട്രീമിംഗ് ഉണ്ടായിരിക്കും. ശനിയാഴ്ച രാത്രി യോഗത്തോടെ കൺവെൻഷൻ അവസാനിക്കും.


വാർത്ത: ഷൈജു തോമസ് ഞാറയ്‌ക്കൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!