മാസ്ക് ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രം. മാസ്ക് ധരിക്കുന്നതു തുടരണം. മാസ്ക് ധരിക്കാത്തതിന്റെ പേരില്‍ ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കുന്നത് അവസാനിപ്പിക്കാനാണു സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‍കിയത്. രോഗവ്യാപനം തടയാന്‍ മാസ്ക് ധരിക്കണമെന്നും കൈകഴുകുകയും അകലം പാലിക്കുകയും ചെയ്യണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു.
◼️കോവിഡ് നിയന്ത്രണങ്ങളെല്ലാം നീക്കം ചെയ്യാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. വിവാഹം, ഉത്സവം, കലാ കായിക പരിപാടികള്‍ ഉള്‍പ്പടെയുള്ള ആള്‍ക്കൂട്ടങ്ങള്‍ അനുവദിക്കാം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാം. വ്യാപാര സ്ഥാപനങ്ങള്‍ക്കു പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കാം. അന്തര്‍ സംസ്ഥാന യാത്രകള്‍, സിനിമ തിയ്യേറ്ററുകള്‍, മാളുകള്‍ തുടങ്ങിയവയ്ക്കും നിയന്ത്രണങ്ങളില്ല. പ്രാദേശിക സ്ഥിതി അനുസരിച്ചു സംസ്ഥാനങ്ങള്‍ക്കു തീരുമാനമെടുക്കാമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങള്‍ക്കയച്ച കത്തില്‍ പറഞ്ഞു.
◼️ശ്രീലങ്കയില്‍നിന്ന് അഭയാര്‍ത്ഥി പ്രവാഹം. കേരള തീരം അടക്കമുള്ളിടങ്ങളിലേക്ക് അഭയാര്‍ഥികള്‍ എത്തുമെന്നാണു വിവരം. കഴിഞ്ഞ ദിവസം ഏതാനും അഭയാര്‍ഥികളെ പിടികൂടിയിരുന്നു. സാമ്പത്തിക തകര്‍ച്ചയും ഭീമമായ വിലവര്‍ധനയും നേരിടുന്ന ശ്രീലങ്കയില്‍ ഭക്ഷണംപോലും കിട്ടില്ലെന്ന ഭീതിയോടെയാണ് ജനങ്ങള്‍ രാജ്യം വിടുന്നത്.
◼️സ്വകാര്യ ബസ് സമരം ആരംഭിച്ചു. ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ഡീസല്‍ വിലവര്‍ധന അടക്കം ഭീമമായ ചെലവുകള്‍ നേരിടാനാകാത്ത സാഹചര്യമാണുള്ളതെന്നു ബസുടമകള്‍ പലതവണ സര്‍ക്കാരിനെ ബോധ്യപ്പെടുത്തിയിരുന്നു. ഉടനേ വര്‍ധിപ്പിക്കുമെന്നു സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയെങ്കിലും വര്‍ധന പ്രഖ്യാപനം സര്‍ക്കാര്‍ മാറ്റിവച്ചിരിക്കേയാണ് സമരം. ഇതേസമയം, യാത്രക്കാര്‍ക്കു ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസ് നടത്തും.
◼️മുഖ്യമന്ത്രി പിണറായി വിജയന് ഇന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. കെ റെയില്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സംസ്ഥാനത്ത് വലിയ ചര്‍ച്ചയായിരിക്കേയാണ് കൂടിക്കാഴ്ച. കെ റെയിലിന് അംഗീകാരം നേടാനുള്ള ശ്രമങ്ങളും ചര്‍ച്ചയിലുണ്ടാകും.
◼️വാഹനങ്ങളുടെ രജിസ്ട്രേഷന് പുതുക്കാനുള്ള നിരക്ക് കേന്ദ്ര സര്‍ക്കാര്‍ ഏപ്രില്‍ ഒന്നുമുതല്‍ ഭീമമായി വര്‍ധിപ്പിച്ചു. മോട്ടോര്‍ സൈക്കളിനു മുന്നൂറു രൂപയില്‍നിന്ന് ആയിരം രൂപയാക്കി വര്‍ധിപ്പിച്ചു. മുച്ചക്ര വാഹനങ്ങള്‍ക്ക് 600 രൂപയില്‍നിന്ന് 2,500 രൂപയാക്കി. കാറിന് 600 രൂപയില്‍നിന്ന് അയ്യായിരം രൂപയാക്കി. ഇറക്കുമതി ചെയ്ത ബൈക്കിന് പതിനായിരം രൂപയാണ്. ഇറക്കുമതി ചെയ്ത കാറിന് അയ്യായിരം രൂപയില്‍നിന്ന് നാല്പതിനായിരം രൂപയാക്കി വര്‍ധിപ്പിച്ചു.
◼️കെ റെയിലില്‍നിന്ന് മന്ത്രി സജി ചെറിയാന്റെ വീട് രക്ഷിക്കാന്‍ അലൈന്മെന്റ് മാറ്റിയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ. എന്നാല്‍ ആരോപണം മന്ത്രി സജി ചെറിയാന് തള്ളിക്കളഞ്ഞു. അലൈന്മെന്റ് തീരുമാനിക്കുന്നത് താനല്ല. ഇനി മാറ്റുകയാണെങ്കില്‍ വീട് വിട്ടുകൊടുക്കാന്‍ തയ്യാറാണെന്നും സജി ചെറിയാന് പറഞ്ഞു.
◼️ആലപ്പുഴ പള്ളിപ്പാട് ഡിവൈഎഫ്ഐ നേതാവ് അടക്കം എട്ടംഗ സംഘത്തിന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചേപ്പാട് സ്വദേശി ശബരി (28) ആണ് മരിച്ചത്. ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയായ ഒന്നാം പ്രതി സുള്‍ഫിത്ത് അടക്കം മൂന്നു പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്.
◼️കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് അടുത്തയാഴ്ച മുതല്‍ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കും. ആഴ്ചയില്‍ ഉണ്ടായിരുന്ന 848 സര്‍വീസുകള്‍ 1190 സര്‍വീസുകളാകും. 20 എയര്‍ലൈനുകള്‍ വിദേശത്തെ വിവിധ നഗരങ്ങളിലേക്ക് കൊച്ചിയില്‍നിന്ന് സര്‍വീസുകള്‍ നടത്തും. ഇവയില്‍ 16 എണ്ണവും വിദേശ എയര്‍ലൈനുകളാണ്. രാജ്യത്തെ 13 നഗരങ്ങളിലേക്കായി ആഴ്ചയില്‍ 668 ആഭ്യന്തര സര്‍വീസുകളും ഉണ്ടാകും.
◼️തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലും അടുത്തയാഴ്ച മുതല്‍ സര്‍വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു. പ്രതിവാര വിമാന സര്‍വീസുകളുടെ എണ്ണം 348 ല്‍നിന്ന് 540 ആയി വര്‍ധിപ്പിക്കും. അന്താരാഷ്ട്ര പ്രതിവാര ഫ്ളൈറ്റ് സര്‍വീസുകള്‍ 95 ല്‍നിന്ന് 138 ആകും.
◼️പുരാവസ്തു തട്ടിപ്പുകാരന് മോന്സന് മാവുങ്കലില്‍നിന്ന് ലക്ഷങ്ങള്‍ കൈപ്പറ്റിയ പൊലീസ് ഉദ്യോഗസ്ഥര്ക്കെതിരേ അന്വേഷണം. മെട്രോ ഇന്‍സ്പെക്ടര്‍ അനന്തലാല്‍, മേപ്പാടി എസ്ഐ എബി വിപിന്‍ എന്നിവര്‍ വന്‍തുക കൈപ്പറ്റിയെന്നാണ് കണ്ടെത്തല്‍. ഇവര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഡിജിപി അനില്‍കാന്ത് ഉത്തരവിട്ടു.
◼️ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി സ്ഥാപകനുമായ ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില മോശമായെന്ന് മകന് തേജസ്വിയാദവ്. അദ്ദേഹത്തെ വീണ്ടും അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
◼️തെക്കന്‍ ചൈനയില്‍ തകര്‍ന്നു വീണ വിമാനത്തിന്റെ ബ്ളാക് ബോക്സ് കണ്ടെത്തി. 132 പേരുണ്ടായിരുന്ന വിമാനമാണ് തകര്‍ന്നുവീണത്.
◼️ജയിലില്‍ കഴിയുന്ന വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് വിവാഹിതനാകുന്നു. കാമുകി സ്റ്റെല്ല മോറിസിനെ ലണ്ടന്‍ ജയിലില്‍ വച്ചാണ് അദ്ദേഹം വിവാഹം ചെയ്യുക. ജൂലിയന്‍ അസാന്‍ജിന്റെ പങ്കാളിയാണ് സ്റ്റെല്ല. വളരെ ചെറിയ ചടങ്ങില്‍ നാല് അതിഥികളും രണ്ട് ഔദ്യോഗിക സാക്ഷികളും രണ്ട് സുരക്ഷാ ഗാര്‍ഡുകളും മാത്രമാണ് പങ്കെടുക്കുക. അമേരിക്കന്‍ സൈനിക രഹസ്യങ്ങളും നയതന്ത്ര രേഖകളും പുറത്തുവിട്ടതിന് 18 കേസുകളിലാണു ജയില്‍ശിക്ഷ. ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ ഏഴു വര്‍ഷം അഭയം തേടിയിരുന്നു. അക്കാലത്ത് സ്റ്റെല്ലയുമായി ബന്ധം തുടങ്ങിയത്. ഇരുവര്‍ക്കും രണ്ടു മക്കളുണ്ട്.
◼️യുക്രെയിനില്‍ റഷ്യന്‍ പട്ടാളത്തിന്റെ അധിനിവേശം ഒരു മാസം പിന്നിട്ടു. യുക്രെയിന് നഗരങ്ങളിലെ കെട്ടിടങ്ങളെല്ലാം തകര്‍ത്ത് സൈന്യം മുന്നേറിയെങ്കിലും യുക്രെയിന് ജനതയെ കീഴടക്കാനാകാതെ റഷ്യ വിയര്‍ക്കുകയാണ്. നാലര കോടി യുക്രെയിന് ജനങ്ങളില്‍ ഒരു കോടി പേര് പലായനം ചെയ്തു. പതിനാറായിരത്തോളം റഷ്യന്‍ സൈന്യത്തെ വധിച്ചെന്നാണ് യുക്രെയിന് അവകാശപ്പെടുന്നത്. യുക്രെയിനിലെ അയ്യായിരത്തോളം പേര് കൊല്ലപ്പെട്ടെന്നാണു സ്ഥിരീകരിക്കപ്പെടാത്ത വിവരം.




























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.