ഹൂസ്റ്റൺ ഐ.പി.സി ഫെലോഷിപ്പന് പുതിയ ഭാരവാഹികൾ

ഹൂസ്റ്റൺ ഐ.പി.സി ഫെലോഷിപ്പന് പുതിയ ഭാരവാഹികൾ

ഹൂസ്റ്റണിലുള്ള ഇന്ത്യ പെന്തെക്കോസ്തു ദൈവ സഭകളുടെ ഐക്യകൂട്ടായ്മയായ ഐ.പി.സി. ഹൂസ്റ്റൺ ഫെലോഷിപ്പനു 2022ലെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു.

പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ ഡോ.ഷാജി ഡാനിയേൽ ഹൂസ്റ്റൺ ക്രിസ്ത്യൻ അസംബ്ലിയുടെ സീനിയർ പാസ്റ്ററാണ്. ഐ.പി.സി ഡൽഹി സ്റ്റെയ്റ്റിന്റെ പ്രസിഡന്റ് കൂടിയായ ഡോ.ഷാജി ഡാനിയേൽ, ഹൂസ്റ്റൺ ബൈബിൾ സെമിനാരിയുടെ സ്ഥാപകൻ കൂടിയാണ്.

വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ തോമസ് കുര്യൻ ഐ.പി.സി. നാഗാലാന്റ് സ്റ്റേറ്റിന്റെ പ്രസിഡന്റും എഴുത്തുകാരനുമാണ്‌. സെക്രട്ടറി ജോയി തുമ്പമൺ മാദ്ധ്യമ പ്രവർത്തകനാണ്. വിവിധ കോൺഫറൻസുകളില്‍ നാഷണല്‍ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. ഹാർവെസ്റ്റ് റ്റി.വി.യു.എസ്.എ.യുടെ ഡയറക്ടറും കൂടിയാണ്.

ട്രഷറാർ ജേക്കബ് ജോൺ മികച്ച ഒരു സംഘാടകനാണ്. വാർഷിപ്പ് കോർഡിനേറ്റേഴ്സ് ആയി കെ.ഏ.തോമസ്, കെ.സി.ജേക്കബ് എന്നിവരേയും, മിഷ്യൻ ആന്റ് ചാരിറ്റി കോർഡിനേറ്ററായി തോമസ് വറുഗീസും, ബോർഡ് മെമ്പെഴ്സ് ആയി ജോൺ മാത്യു, സി.ജി.ഡാനിയേലും പ്രവർത്തിക്കുന്നു. ലേഡീസ് കോർഡിനേറ്ററായി സെനിൻ ചാക്കോ തിരഞ്ഞെടുക്കപ്പെട്ടു. യൂത്തു കോർഡിനേറ്ററായി പാസ്റ്റർ സാം അലക്സും മീഡിയ കോർഡിനേറ്ററായി സ്റ്റീഫൻ സാമുവേലും പ്രവർത്തിക്കുന്നു. സ്റ്റീഫൻ സാമുവേൽ അഡോണായി മീഡിയായുടെ സ്ഥാപകനാണ്.

കൺവൻഷനുകൾ ഏകദിന സമ്മേളനങ്ങൾ, സെമിനാറുകൾ, ജീവകാരുണ്യ പ്രവർത്തനങ്ങള്‍ എന്നിവ ഈ സംഘടന ലക്ഷ്യമിടുന്നു..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!