ഹാർവെസ്റ്റ്‌  മിഷൻ കോളേജിന്റെ  ബിരുദദാന ശുശ്രൂഷയും മിഷൻ ചലഞ്ച് യോഗങ്ങളും നാളെ ആരംഭിക്കും

ഹാർവെസ്റ്റ്‌ മിഷൻ കോളേജിന്റെ ബിരുദദാന ശുശ്രൂഷയും മിഷൻ ചലഞ്ച് യോഗങ്ങളും നാളെ ആരംഭിക്കും

ഗ്രെയ്റ്റർ നോയിഡ: രണ്ട് ദശാബ്ദത്തിലധികമായി ഉത്തരഭാരതത്തിലെ പ്രേഷിതപ്രവർത്തനങ്ങളിലും ക്രമീകൃത ദൈവശാസ്ത്ര പഠനത്തിലും തനതായ മുഖമുദ്ര പതിപ്പിച്ച ഹാർവെസ്റ്റ്‌ മിഷൻ കോളേജിന്റെ ഇരുപതാമത് ബിരുദദാനശുശ്രൂഷയും മിഷൻ ചലഞ്ച്‌ മീറ്റിങ്ങുകളും മാർച്ച് 24 മുതൽ 27 വരെ ഉത്തർപ്രദേശിലെ ഗ്രെയ്റ്റർ നോയിഡയിലുള്ള ഹാർവെസ്റ്റ്‌ മിഷൻ കോളേജ് ഓഡിറ്റോറിയത്തിൽ വെച്ചു നടക്കുന്നതാണ്.

എസ്.ഐ.ഏ.ജി ജനറൽ സൂപ്രണ്ടും മലബാർ ഡിസ്ട്രിക്ട് സൂപ്രണ്ടുമായ റവ. ഡോ. വി.റ്റി. എബ്രഹാം, ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസേർച്ച് സീനിയർ അക്കാദമിക് ഫെലോയും ചരിത്രകാരിയുമായ റിട്ട. പ്രൊഫസർ ഡോ. ഓമന റസ്സൽ എന്നിവര്‍ മുഖ്യപ്രഭാഷകരാണ്.

24 ന് രാവിലെ 9:00 മണിക്ക് പ്രിൻസിപ്പൽ റവ. ഡോ. ബിജു ജോണ്‍ പ്രർത്ഥിച്ചാരംഭിക്കുന്ന മീറ്റിംഗ് പ്രസിഡന്റ്‌ റവ. ബാബു ജോണ്‍ ഉല്‍ഘാടനം ചെയ്യും. മുഖ്യപ്രഭാഷകർക്കൊപ്പം വചനപണ്ഡിത്യവും അനുഭവസമ്പത്തുമുള്ള ദൈവദാസന്മാർ വിവിധ സെക്ഷനുകളിൽ വചനശുശ്രുഷ നിർവഹിക്കുന്നതാണ് .

റവ. ഡോ. ബിജു ജോണ്‍

HMC ഗായകസംഘത്തോടൊപ്പം മറ്റ് അനുഗ്രഹീതനായ ദൈവദാസന്മാരും ആരാധനക്ക് നേതൃതം നൽകുന്നതാണ്. 27 ന് രാവിലെ 9മണി മുതൽ വിവിധ സംസ്ഥാനങ്ങളിൽനിന്നും വന്ന ഹാർവെസ്റ് മിഷൻ സഭകളിലെ ദൈവദാസന്മാരും വിശ്വാസ സമൂഹവും ഒത്തുള്ള സംയുക്ത സഭായോഗം ഉണ്ടായിരിക്കുന്നതാണ്. തിരുമേശ ശുശ്രുഷയുടെ സഭായോഗം പര്യാവസാനിക്കും.

കൃത്യം 4 മണിക്ക് HMC യുടെ 20-ാമത്‌ ബിരുദദാനശുശ്രുഷ ആരംഭിക്കുന്നതാണ്. MDiv, BTH, CTH കോഴ്സുകൾ പൂർത്തിയാക്കിയ യുവതീ യുവാക്കൾ ബിരുദങ്ങൾ സ്വീകരിക്കുന്നതാണ്.

24-26 പകൽ മീറ്റിങ്ങുകൾ വിശേഷാൽ ഉത്തര ഭാരതത്തിൽ പ്രേഷിത പ്രവർത്തകക്കായുളപ്രവർത്തകക്കായുള്ളതാണ്. രാത്രിയിൽ പൊതുയോഗങ്ങളും ഉണ്ടായിരിക്കും. 2022-2023 അധ്യയനവർഷത്തെ ക്ലാസുകൾ ജൂൺ 13ന് ആരംഭിക്കുന്നതാണ്. അഡ്മിഷനായും മറ്റ് അന്വേഷണങ്ങൾക്കായും ബന്ധപ്പെടുക.

Harvest Mission College
30/30-31, 44-45, Knowledge Park -3,
Greater Noida, Uttar Pradesh
Pin 201 308
Phone 0120 6251814, 9811373357, 7008876096, 9891223442
Email hmccalling@gmail.com
Website: www.hmc.college.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!