നോര്‍ത്ത് അമേരിക്കന്‍ ചര്‍ച്ച് ഓഫ് ഗോഡ് സില്‍വര്‍ ജൂബിലി കോഫറന്‍സ് ഡാളസില്‍

നോര്‍ത്ത് അമേരിക്കന്‍ ചര്‍ച്ച് ഓഫ് ഗോഡ് സില്‍വര്‍ ജൂബിലി കോഫറന്‍സ് ഡാളസില്‍

അറ്റ്‌ലാന്റ: നോര്‍ത്ത് അമേരിക്കയിലെയും കാനഡയിലെയും മലയാളി ദൈവസഭാ സമൂഹത്തിന്റെ പൊതുവേദിയായ ചഅഇഛഏ കോഫറന്‍സിന്റെ സില്‍വര്‍ ജൂബിലി കോഫറന്‍സ് 2022 ജൂലൈ 21 മുതല്‍ 24 വരെ ഡാളസിലെ മെസ്‌ക്വിറ്റ് കവെന്‍ഷന്‍ സെന്ററില്‍ നടക്കും. പാസ്റ്റര്‍ ജോസ് എണ്ണിക്കാട് (പ്രസിഡന്റ്), പാസ്റ്റര്‍ സണ്ണി താഴാമ്പള്ളം (വൈസ് പ്രസിഡന്റ്), പാസ്റ്റര്‍ ഏബ്രഹാം തോമസ് (സെക്രട്ടറി), വില്‍സണ്‍ വര്‍ഗീസ് (ട്രഷറര്‍) എിവരുടെ നേതൃത്വത്തിലുള്ള ദേശീയ കമ്മിറ്റി കോണ്‍ഫറന്‍സിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

ലോക പ്രശസ്ത പ്രസംഗകരായ പാസ്റ്റേഴ്‌സ് ബനിസണ്‍ മത്തായി, പി.സി. ചെറിയാന്‍, ഷിബു തോമസ് (OK), ജോക്കുര്യന്‍, സിബി തോമസ്, ആല്‍വിന്‍ ഉമ്മന്‍, ഫിജോയ് ജോണ്‍സണ്‍, സുവി. വില്യം ബെഞ്ചമിന്‍ എന്നിവരും മറ്റു ദൈവദാസന്മാരും വിവിധ സമ്മേളനങ്ങളില്‍ ശുശ്രൂഷിക്കും. ജൂലൈ 23-ന് രാവിലെ 10 മണിക്ക് നടക്കും സില്‍വര്‍ ജൂബിലി സമ്മേളനത്തില്‍ 50 വര്‍ഷത്തിലധികം കാലം അമേരിക്കയില്‍ താമസിക്കയോ ശുശ്രൂഷിക്കയോ ചെയ്ത NACOG ചുമതലയില്‍ ആയിരുന്ന കര്‍ത്തൃദാസന്മാരെ ആദരിക്കും. സമ്മേളനത്തിന്റെ ആംഗലേയ വിഭാഗത്തിന് സഹോദരന്മാരായ ഡേവിഡ് മാത്യു, ജിനിറ്റ് കുരുവിള, ജോയല്‍ മാത്യു എന്നിവര്‍ പ്രവര്‍ത്തി്ക്കുന്നു.

പാസ്റ്റര്‍ എബി മാമ്മന്‍ (ലോക്കല്‍ കവീനര്‍), ജോഷ്വ ജോസഫ് (ലോക്കല്‍ കോര്‍ഡിനേറ്റര്‍), പാസ്റ്റര്‍ ഫിനോയി ജോണ്‍സണ്‍ (ലോക്കല്‍ സെക്രട്ടറി), വര്‍ഗീസ് തോമസ് (ലോക്കല്‍ ട്രഷറര്‍) എന്നിവര്‍ പ്രാദേശിക തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു.

www.nacogconference.com എന്ന വെബ്‌സൈറ്റില്‍ രജിസ്‌ട്രേഷന്‍ ചെയ്യാനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്.

വാര്‍ത്ത: രാജന്‍ ആര്യപ്പള്ളില്‍, അറ്റ്‌ലാന്റ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!