ആഗോളതലത്തില്‍ കോവിഡ് ഉയരുന്നു; ജാഗ്രത വേണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ആഗോളതലത്തില്‍ കോവിഡ് ഉയരുന്നു; ജാഗ്രത വേണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ഡല്‍ഹി; ആഗോളതലത്തില്‍ പല രാജ്യങ്ങളിലും കോവിഡ് കേസുകള്‍ ഉയരുന്നതില്‍ ജാ ഗ്രത വേണമെന്ന് കേന്ദ്ര മന്ത്രാലയം.

ഉത്സവ സീസണില്‍ ഇത്തരമൊരു വ്യാപനത്തിനെതിരെ സംസ്ഥാനങ്ങള്‍ ജാ ഗ്രത പാലിക്കണമെന്ന ആവശ്യവുമായി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്ക് കത്തെഴുതി. അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍ക്കും പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്കും ആണ് ഭൂഷണ്‍ കത്തെഴുതിയത്. വാക്സിനേഷന്‍, കോവിഡ് നിയന്ത്രണം എന്നിവയില്‍ വീഴ്ച വരുത്തരുതെന്നാണ് കത്തില്‍ പറയുന്നത്.

അതേ സമയം ആഗോള തലത്തില്‍ വിവിധ രാജ്യങ്ങളില്‍ കോവിഡ് വര്‍ദ്ധനവ് വീണ്ടും ആരംഭിച്ചിട്ടുണ്ട്. ചില രാജ്യങ്ങള്‍ പരിശോധനയുടെ അളവ് കുറക്കുന്നതിനെതിരെ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി,. കുറച്ചു നാളുകളായി കോവിഡ് കേസുകള്‍ കുറഞ്ഞ് നില്‍ക്കുകയായിരുന്നു. എന്നാല്‍ ഒരാഴ്ചയായി വിവിധ രാജ്യങ്ങളില്‍ കോവിഡ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ചൈനയില്‍ പല സ്ഥലത്തും ഇതിനോടകം തന്നെെ ലോക്ഡൗണ്‍ തിരിച്ചുകൊണ്ടുവന്നു.

എന്നാല്‍ തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇന്ത്യയില്‍ കോവിഡ് 3,000 ല്‍ താഴെ ആണ് രേഖപ്പെടുത്തുന്നത്. നിലവില്‍ സജീവമായ കേസുകളുടെ എണ്ണം 29,181 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 149 പുതിയ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 5,16,281 ആയി. 1.20 ശതമാനമാണ് മരണനിരക്ക്. വ്യാഴാഴ്ച 2,500 പുതിയ കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയില്‍ കോവിഡിന്റെ മൂന്നാം തരംഗത്തെ മറികടന്നുവെന്ന് പറയാവുന്ന തരത്തിലേക്ക് കണക്കുകള്‍ മാറിയിട്ടുണ്ട്. എന്നാല്‍ ലോകത്തിന്റെ വിവിധ പ്രദേശങ്ങള്‍ അണുബാധയുടെ വര്‍ദ്ധനവ് കാണുമ്ബോള്‍ വീണ്ടും മറ്റൊരു തരംഗം ഉണ്ടായേക്കാം എന്ന സാധ്യത തള്ളിക്കളയാനും പറ്റില്ല.

ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍, ഉയര്‍ന്ന തോതില്‍ കൈമാറ്റം ചെയ്യപ്പെടുന്ന ഒമൈക്രോണ്‍ വേരിയന്റും BA.2 വകഭേദവും നില നില്‍ക്കുമ്ബോള്‍ തന്നെ നിയന്ത്രണങ്ങള്‍ കുറച്ചു വന്നതാണ് വീണ്ടും ഒരു കോവിഡ് തര ഗം ഉണ്ടാകാന്‍ കാരണം ആയത്. “ചില രാജ്യങ്ങളില്‍ പരിശോധനയില്‍ കുറവുണ്ടായിട്ടും ഈ വര്‍ദ്ധനവ് സംഭവിക്കുന്നു, അതിനര്‍ത്ഥം ഞങ്ങള്‍ കാണുന്ന കേസുകള്‍ മഞ്ഞുമലയുടെ അഗ്രം മാത്രമാണ്,” ലോകാരോഗ്യ സംഘടനയുടെ തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മാര്‍ച്ച്‌ 7 നും 13 നും ഇടയില്‍, യൂറോപ്പിലെ കേസുകളുടെ എണ്ണം 2% വര്‍ദ്ധിച്ചു. മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും ഉള്ളത് ഉയര്‍ന്ന പ്രതിരോധശേഷിയുള്ള ജനതയാണ് , കൂടാതെ ഫലപ്രദമായ കുത്തിവയ്പ്പുകളുള്ള മതിയായ വാക്സിനേഷന്‍ കവറേജും ഇവിടങ്ങളില്‍ ഉണ്ട്. എന്നിരുന്നാലും, ഫിന്‍ലന്‍ഡിലും യുണൈറ്റഡ് കിംഗ്ഡത്തിലും പ്രതിവാര കേസുകളുടെ എണ്ണം യഥാക്രമം 100%, 60% വര്‍ദ്ധിച്ചിട്ടുണ്ട്. യൂറോപ്പില്‍ കൂടുതലായും BA.2 വകഭേദവും ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

യുഎസിലും കോവിഡ് വര്‍ദ്ധിച്ചു വരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. ഫെബ്രുവരി മാസത്തെ അപേക്ഷിച്ച്‌ മാര്‍ച്ച്‌ മാസത്തില്‍ കോവിഡ് കേസില്‍ ഇരട്ടി വര്‍ദ്ധനവാണ് സംഭവിച്ചിരിക്കുന്നത്. രാജ്യത്ത് വിവിധയിടങ്ങളില്‍ വര്‍ക്ക് ഫ്രം ഹോം നീക്കി ഓഫീസ് ജോലി ആരംഭിച്ചിരുന്നു. ഇവിടെ പലയിടങ്ങളിലും ഇപ്പോള്‍ മാസ്ക് ധരിക്കുന്നതില്‍ നിര്‍ബന്ധം ഇല്ല. പുതിസ സംഭവ വികാസങ്ങളെ വളരെ ജാഗ്രതയോടെയാണ് ആരോ ഗ്യ മേഖല നോക്കിക്കാണുന്നത്. ഏഷ്യയില്‍ ചൈന, ഹോങ്കോംഗ്, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലാണ് കോവിഡ് കേസുകളില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!