‘പി.വൈ.പി.എ ചരിത്ര പഥങ്ങളിലൂടെ’ എന്ന ഗ്രന്ഥം മാര്‍ച്ച് 27 ന് പ്രകാശനം ചെയ്യും

‘പി.വൈ.പി.എ ചരിത്ര പഥങ്ങളിലൂടെ’ എന്ന ഗ്രന്ഥം മാര്‍ച്ച് 27 ന് പ്രകാശനം ചെയ്യും

കുമ്പനാട് : മുക്കാല്‍ നൂറ്റാണ്ട് പിന്നിടുന്ന പെന്തക്കോസ്തു യുവജനസംഘടയുടെ ചരിത്രം പറയുന്ന പുസ്തകം പുറത്തിറങ്ങുന്നു.

മാര്‍ച്ച് 27 ന് കൊട്ടാരക്കര ബേര്‍ശേബ ഗ്രൗണ്ടില്‍ കൊട്ടാരക്കര മേഖല പിവൈപിഎ പ്രവര്‍ത്തന ഉത്ഘാടനത്തോടനുബന്ധിച്ചു നടക്കുന്ന ചടങ്ങില്‍ വൈകിട്ട് 6:30 ന് പ്രശസ്ത കഥാകൃത്തും നോവലിസ്റ്റും മാധ്യമ പ്രവർത്തകനുമായ ശ്രീ.എബ്രഹാം മാത്യു പുസ്തക പ്രകാശനം നിർവഹിക്കും. പി.വൈ.പി.എ മുന്‍ കാല പ്രവര്‍ത്തകരുള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. പി.വൈ.പി.എ സംസ്ഥാന സെക്രട്ടറി ഷിബിന്‍ ജി ശാമുവല്‍ ആണ് പുസ്തക രചന നിര്‍വഹിച്ചിരിക്കുന്നത്.

സംസ്ഥാന പി.വൈ.പി.എയുടെ പ്രസിദ്ധീകരണ വിഭാഗമാണ് പുസ്തകം പുറത്തിറക്കുന്നത്. 1947 ഓഗസ്റ്റ് 30 ന് സ്ഥാപിതമായതാണ് പെന്തക്കോസ്തു യുവജന സംഘടന. കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും, വിദേശ രാജ്യങ്ങളിലുമായി നൂറ് കണക്കിന് യൂണിറ്റുകളുള്ള ഈ യുവജന പ്രസ്ഥാനത്തിന്റെ വിശാലമായ ചരിത്രം പറയുന്ന ആദ്യ പുസ്തകമാണിത്.

ഓണ്‍ലൈന്‍ ആയിട്ടും പുസ്തകം ലഭ്യമാണ്.

പാസ്റ്റര്‍. തോമസ് ജോര്‍ജ്ജ് കട്ടപ്പന (9496475386)

ഷിബിന്‍. ജി ശാമുവല്‍ (9567183010)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!