മീഡിയ വണ്‍ ചാനലിന്റെ വിലക്ക് സുപ്രീംകോടതി സ്‌റ്റേ ചെയ്തു

മീഡിയ വണ്‍ ചാനലിന്റെ വിലക്ക് സുപ്രീംകോടതി സ്‌റ്റേ ചെയ്തു

ന്യൂ​ഡ​ല്‍​ഹി: മീ​ഡി​യ വ​ണ്‍ ചാ​ന​ലി​ന്‍റെ സം​പ്രേ​ഷ​ണ വി​ല​ക്ക് സു​പ്രീം കോ​ട​തി സ്റ്റേ ​ചെ​യ്തു. ചാ​ന​ലി​ന് സം​പ്രേ​ഷ​ണം ഉ​ട​ന്‍ പു​ന​സ്ഥാ​പി​ക്കാ​മെ​ന്നും കോ​ട​തി അ​റി​യി​ച്ചു. ജ​സ്റ്റീ​സ് ഡി.​വൈ ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റേ​താ​ണ് സു​പ്ര​ധാ​ന വി​ധി.

വി​ല​ക്കി​ന് സു​പ്രീം കോ​ട​തി ഇ​ട​ക്കാ​ല സ്റ്റേ​യാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. അ​ടു​ത്ത ഉ​ത്ത​ര​വ് വ​രെ പ്ര​വ​ര്‍​ത്ത​നം തു​ട​രാ​മെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ സ​മ​ര്‍​പ്പി​ച്ച ര​ണ്ട് രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ച​ശേ​ഷ​മാ​ണ് കോ​ട​തി സ്റ്റേ ​അ​നു​വ​ദി​ച്ച​ത്. 20 മി​നി​റ്റോ​ളം ചേം​ബ​റി​ല്‍ കോ​ട​തി കേ​ന്ദ്രം ന​ല്‍​കി​യ രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ചു.

വി​ല​ക്കി​ന് ആ​ധാ​ര​മാ​യ ഇ​ന്‍റ​ലി​ജ​ന്‍​സ് റി​പ്പോ​ര്‍​ട്ട് മീ​ഡി​യ വ​ണ്ണി​നും ന​ല്‍​കാ​ന്‍ കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. വി​ല​ക്കി​ന് കാ​ര​ണ​മെ​ന്തെ​ന്ന് അ​റി​യാ​ന്‍ ക​ക്ഷി​ക​ള്‍​ക്ക് അ​വ​കാ​ശ​മു​ണ്ടെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ഫ​യ​ലു​ക​ള്‍ പു​റ​ത്തു വി​ട​ണം. ഹ​ര്‍​ജി​ക്കാ​ര്‍​ക്ക് അ​ത​റി​യാ​നു​ള്ള അ​വ​കാ​ശ​മു​ണ്ട്. ആ ​അ​വ​കാ​ശം സം​ര​ക്ഷി​ക്ക​പ്പെ​ട​ണം. ഇ​ത് ഗു​രു​ത​ര​മാ​യ സാ​ഹ​ച​ര്യ​മാ​ണ്. ഇ​തം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!