തിരുവനന്തപുരം: മൂന്ന് സുവിശേഷകന്മാർ ചേർന്ന് 2021 നവംബർ 29 ന് കാസർഗോഡ് ജില്ലയിൽ നിന്നും ആരംഭിച്ച സുവാർത്ത കേരള സൈക്കിൾ യാത്ര നാളെ (മാർച്ച് 16) തിരുവനന്തപുരം ജില്ലയിൽ സമാപിക്കും.
സുവാർത്ത കേരളയാത്ര എന്ന പേരിൽ പാസ്റ്റർ.ബിജു.പി.എസ്., പാസ്റ്റർ.ഫിന്നി തോമസ്, സുവിശേഷകൻ. ജയ്സൻ ജേക്കബ് എന്നിവർ ചേർന്ന് നടത്തി വരുന്ന സൈക്കിൾ യാത്രയാണ് നാളെ തിരുവനന്തപുരം ഗാന്ധി പാർക്കിൽ സമാപിക്കുന്നത്.
കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ കേരളത്തിലെ 14 ജില്ലകളിലൂടെ സഞ്ചരിച്ച് ഗ്രാമങ്ങളിലും പട്ടണങ്ങളിലും പരസ്യയോഗങ്ങളും ട്രാക്ട് വിതരണവും നടത്തിയാണ് നാളെ യാത്ര സമാപിക്കുന്നത്.
സമാപന സമ്മേളനം നാളെ(മാർച്ച് 16 ബുധൻ) വൈകിട്ട് 06:00 മുതൽ 08:30 വരെ കിഴക്കേക്കോട്ട ഗാന്ധി പാർക്കിൽ വെച്ച് നടക്കും. ഡോ.കെ.ജെ. മാത്യു.(പുനലൂർ) മുഖ്യ സന്ദേശം നൽകും.
ബിജു.പി.എസ്. ഫോർട്ട് കൊച്ചി എ.ജി. സഭയുടെ പാസ്റ്ററാണ്. ഫിന്നി തോമസ് ചാലക്കുടി ശാരോൻ ഫെലോഷിപ് ചർച്ചിന്റെ പാസ്റ്ററാണ്. ജയ്സൻ ജേക്കബ് മണ്ണൂത്തി ഹാർവസ്റ്റ് തിയോളജിക്കൽ കോളേജിലെ വേദ വിദ്യാർത്ഥിയാണ്.
പാസ്റ്റർ.ബിജുവിന്റെ ഉള്ളത്തിൽ ഉദിച്ച ആശയമാണ് ഇപ്രകാരം ഒരു യാത്രയിലേക്ക് നയിച്ചത്.പാസ്റ്റർ. ഫിന്നിയ്ക്കും നാളുകളായുള്ള ആഗ്രഹമായിരുന്നു ഇത്.സമാന ചിന്താഗതിയുള്ള സുവിശേഷകൻ ജയ്സനും കൂടി ഒന്നിച്ചപ്പോഴാണ് ഈ സ്വപ്ന യാത്ര സഫലമായത്. കേരളത്തിലെ ഉൾ പ്രദേശങ്ങളിൽ കൂടി സഞ്ചരിച്ച് സുവിശേഷം അറിയിക്കാനാണ് സൈക്കിൾ യാത്ര തിരഞ്ഞെടുത്തതെന്ന് ഈ സുവിശേഷകർ പറയുന്നു.
വാർത്ത: ബ്ലസ്സൻ ജോർജ്, കോലഞ്ചേരി



























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.