തിരുവനന്തപുരം : പ്രവാസികാര്യ വകുപ്പിന് സമ്പൂര്‍ണ ബജറ്റില്‍ 147.51 കോടി രൂപ അനുവദിച്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. 2022-23 സാമ്പത്തിക വര്‍ഷത്തിലേയ്ക്കാണ് തുക അനുവദിച്ചത്.
ലോകമെമ്പാടുമുള്ള വിദേശ മലയാളികളുടെ ക്ഷേമത്തിനായാണ് പ്രവാസികാര്യ വകുപ്പ് രൂപീകരിച്ചിട്ടുള്ളത്. പ്രവാസികാര്യ വകുപ്പ് നേരിട്ടും അതിന്റെ കീഴിലുള പൊതുമേഖലാ സ്ഥാപനമായ നോര്‍ക്കാ റൂട്ട്സ് വഴിയും വിവിധ പദ്ധതികള്‍ വിദേശ മലയാളികള്‍ക്കായി നടപ്പിലാക്കി വരുന്നുണ്ട്.
പുതിയതായി രൂപകല്പന ചെയ്യുന്ന പ്രവാസി ഏകോപന, പുനസംയോജന പദ്ധതിയ്ക്കായി 50 കോടിയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. രണ്ടോ അതിലധികമോ വര്‍ഷം വിദേശത്തു ജോലി ചെയ്ത ശേഷം നാട്ടിലേയ്ക്ക് മടങ്ങിയെത്തിയ പ്രവാസി മലയാളികള്‍ക്കായുള്ള സമയബന്ധിതമായ ധനസഹായ പദ്ധതിയാണ് സാന്ത്വന പദ്ധതി. ഈ പദ്ധതിക്കായി നടപ്പ് വര്‍ഷം 33 കോടി രൂപയും ബജറ്റില്‍ വകയിരുത്തി. കൂടാതെ നോണ്‍ റസിഡന്റ് കേരളൈറ്റ്സ് വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡിന് 9 കോടി രൂപയും അനുവദിച്ചു.
യുക്രെയ്നില്‍ നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ക്കും ബജറ്റില്‍ ധനമന്ത്രി പരിഗണന നല്‍കിയിട്ടുണ്ട്. യുദ്ധഭൂമിയില്‍ നിന്ന് മടങ്ങിയെത്തിയവര്‍ക്ക് നോര്‍ക്ക വഴിയാണ് പഠന സഹായം നല്‍കുക. വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ പഠിക്കാനും ഇടപെടാനും നോര്‍ക്കയില്‍ പ്രത്യേക സമിതി ഒരുക്കുമെന്നും ധനമന്ത്രി അറിയിച്ചു. 10 കോടി രൂപയാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി വകയിരുത്തിയിരിക്കുന്നത്.




























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.