എജി മലയാളം ഡിസ്ട്രിക്ട് കോൺഫറൻസ് മാർച്ച് 22ന് അടൂർ പറന്തലിൽ

എജി മലയാളം ഡിസ്ട്രിക്ട് കോൺഫറൻസ് മാർച്ച് 22ന് അടൂർ പറന്തലിൽ

പുനലൂർ : എജി മലയാളം ഡിസ്ട്രിക്ട് കൗൺസിലിൻ്റെ എഴുപതാമതു കോൺഫറൻസും എക്സിക്യൂട്ടീവ് കമ്മിറ്റി തിരെഞ്ഞെടുപ്പും മാർച്ച് 22ന് അടൂർ പറന്തലിലെ കൺവെൻഷൻ ഗ്രൗണ്ടിൽ നടക്കും.

പുനലൂരിലെ സഭാസ്ഥാനത്തെ  ഗ്രൗണ്ടിൽ വച്ച് നടത്താനാണ് തീരുമാനിച്ചിരുന്നത്. അവിടെ സ്ഥലപരിമിതിയുള്ളതു കൊണ്ടും
വാഹനങ്ങൾ പാർക്കു ചെയ്യുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ഇല്ലാത്തതിനാലും യാത്രാസൗകര്യം പരിഗണിച്ചുമാണ് പറന്തലിലേക്കു മാറ്റാൻ തീരുമാനിച്ചത്.

കോവിഡ് പ്രോട്ടോക്കോൾ പ്രകാരമുള്ള അകലംപാലിച്ചു പ്രതിനിധികൾക്ക് കോൺഫറൻസിൽ പങ്കെടുക്കുന്നതിനായി അടൂരിൽ വിശാലമായ പന്തലിന്റെ പണി ഉടനാരംഭിക്കുമെന്ന് എജി ഭാരവാഹികൾ അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!