യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കിയെ പുറത്തെത്തിക്കാന്‍ യുകെ, യുഎസ് സൈനിക പരിശീലനം

യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കിയെ പുറത്തെത്തിക്കാന്‍ യുകെ, യുഎസ് സൈനിക പരിശീലനം

വാഷിങ്ടണ്‍: യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്‌കിയെ കീവില്‍ നിന്നും രക്ഷിക്കാന്‍ ബ്രിട്ടനും അമേരിക്കയും സംയുക്തനീക്കം.

ഇതിനായി യുകെയിലെ എഴുപത് ഉന്നതസൈനിക ഉദ്യോഗസ്ഥരും യുഎസിലെ 150 നാവികസേനാംഗങ്ങളും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിനുളള പരിശീലനം നടത്തി. എന്നാല്‍ സെലന്‍സ്‌കി സമ്മതിച്ചാല്‍ മാത്രമാണ് ഈ ദൗത്യം സംഘം നിര്‍വ്വഹിക്കുകയുള്ളൂ.

ലിത്വാനയിലെ പ്രാന്തപ്രദേശത്താണ് യുക്രെയ്ന്‍ സേനയുമായി ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് ഒരുക്കങ്ങള്‍ നടക്കുന്നത്. യുദ്ധം ആരംഭിച്ചതിനുശേഷം മൂന്നുതവണ സെലന്‍സ്‌കിയെ കൊലപ്പെടുത്താന്‍ റഷ്യ ശ്രമിച്ചിരുന്നു. ക്രെംലിനിലെ വാഗ്നര്‍ ഗ്രൂപ്പും ചെചന്‍ പ്രത്യേകസംഘവും സെലന്‍സ്‌കിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി ‘ദ സണ്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ റഷ്യയുടെ പ്രത്യേകസംഘം സ്‌പെറ്റ്‌നാസും ശ്രമം തുടരുകയാണ്. എന്നാല്‍ മൂന്നു കൊലപാതകശ്രമങ്ങളെയും സെലന്‍സ്‌കി അതിജീവിച്ചു. അതെ സമയം രക്ഷപ്പെടുത്താമെന്ന് കഴിഞ്ഞമാസം അമേരിക്ക നല്‍കിയ വാഗ്ദാനം സെലന്‍സ്‌കി നിരസിച്ചു.പോരാടാനാണ് തീരുമാനമെന്നും അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കി യുക്രെയ്ന്‍ പ്രസിഡന്റിനെ രക്ഷിക്കാന്‍ അമേരിക്കയും ബ്രിട്ടനും ശ്രമിക്കുന്നുണ്ടെങ്കിലും സെലന്‍സ്‌കി സമ്മതിച്ചാല്‍ മാത്രമെ സൈന്യം അത്തരംദൗത്യം നടത്തുകയുള്ളൂവെന്നും ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതെസമയം തീരനഗരമായ ഒഡേസയില്‍ ബോംബിടാന്‍ റഷ്യ തയ്യാറെടുക്കുകയാണെന്ന് സെലന്‍സ്‌കി വീഡിയോ വഴി പറഞ്ഞു. റഷ്യക്കാര്‍ ഒഡേസയില്‍ എത്തിയിട്ടുണ്ട്. പക്ഷെ അത് അത്ര ശുഭകരമാവില്ലെന്നും അതൊരുയുദ്ധക്കുറ്റമാണെന്നും സെലന്‍സ്‌കി പറഞ്ഞു. യുക്രെയ്‌നികള്‍ക്കും റഷ്യക്കാര്‍ക്കും പുറമെ ജൂതന്‍മാരും ബള്‍ഗേറിയന്‍മാരും ഉള്‍പ്പെടെ ഒരു ദശലക്ഷത്തോളം ജനത അതിവസിക്കുന്ന യുക്രെയ്‌ന്റെ തെക്കന്‍ തീരത്തെ കോസ്‌മോപൊളിറ്റന്‍ തുറമുഖമായ ഒഡേസയില്‍ ബോംബിടുന്നത് ചരിത്രപരമായ കുറ്റകൃത്യമായിരിക്കുമെന്നും സെലന്‍സ്‌കി പറഞ്ഞു.

അതെ സമയം ഒഡേസ പിടിച്ചെടുക്കുക റഷ്യയെ സംബന്ധിച്ച്‌ തന്ത്രപരമായ വിജയമാകും, യുക്രെയ്‌ന്റെ സാമ്ബത്തിക മേഖലയ്‌ക്ക് തിരിച്ചടിയാകും. കെര്‍സോണും മരിയുപോളും പിടിച്ചടക്കി യുക്രെയ്‌ന്റെ തെക്കന്‍മേഖലയില്‍ ആധിപത്യം സ്ഥാപിക്കാന്‍ റഷ്യയ്‌ക്ക് സാധിച്ചെങ്കിലും ഒഡേസയെ കാര്യമായെടുത്തിരുന്നില്ല.

വെടിനിര്‍ത്തലിന് റഷ്യസമ്മതിച്ചെങ്കിലും മരിയുപോളില്‍ ഷെല്ലാക്രമണം തുടരുകയാണ്. ഇത് ഒഴിപ്പിക്കല്‍ ദൗത്യത്തെ പ്രതികൂലമായി ബാധിച്ചു. ഈ സാഹചര്യത്തില്‍ റഷ്യയുടെ നീക്കം ഏതുനിലയ്‌ക്കാവും എന്ന് പറയാനാവില്ല. കീവ് ഉന്നംവയ്‌ക്കുന്നത് തന്നെ സെലന്‍സ്‌കിയെ ലക്ഷ്യമിട്ടാണ്. അതിനാലാണ് സെലന്‍സ്‌കിയെ രക്ഷിക്കാന്‍ യുകെയും യുഎസും നീക്കംനടത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!