കുന്നംകുളം :യുണൈറ്റഡ് പെന്തക്കോസ്ത് ഫെല്ലോഷിപ്പ് (യൂത്ത് വിംഗ്) സംഘടിപ്പിച്ച രണ്ടാമത് ഭക്തവത്സലൻ സംഗീത പുരസ്കാരം വിജയികളെ പ്രഖ്യാപിച്ചു.
റിനി എബ്രഹാം പത്തനംതിട്ട (ഒന്നാം സ്ഥാനം), ഗ്രേയ്സ് മസിഹ് മധ്യപ്രദേശ് (രണ്ടാം സ്ഥാനം), ബ്ലെസ്സൺ വർഗീസ് ഇടുക്കി (മൂന്നാം സ്ഥാനം) എന്നിവരാണ് വിജയികൾ. വിജയികൾക്ക് യഥാക്രമം 10000, 5000, 3000 രൂപ വീതവും പ്രശസ്തി പത്രവും സമ്മാനമായി നൽകും
പാസ്റ്റർ ഭക്തവത്സലന്റെ പ്രത്യേക താല്പര്യത്തോടെ സംഗീത പ്രതിഭകളെ കണ്ടെത്തുവാൻ നടത്തിയ പ്രോഗ്രാമിൽ കേരളത്തിലെയും കേരളത്തിനു പുറത്തുനിന്നും എൻട്രികൾ ലഭിച്ചു.
നിർമ്മല പീറ്റർ, ഇമ്മനുവേൽ ഹെന്ററി, സിബി ഫിലിപ്പ് ചങ്ങനാശ്ശേരി എന്നിവരാണ് വിജയികളെ നിശ്ചയിച്ചത്. മാർച്ച് 13 ഞായർ വൈകിട്ട് 5 ന് കുന്നംകുളം വൈ എം സി എ യിൽ വെച്ച് നടക്കുന്ന പ്രത്യേക സമ്മേളനത്തിൽ വെച്ച് വിജയികൾക്ക് സമ്മാനങ്ങൾ നൽകും



























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.