ഡോ. എ. യു ജോർജ് മലബാര്‍ ഏ. ജി ട്രിനിറ്റി ബൈബിൾ കോളേജ് പ്രസിഡന്റ്

ഡോ. എ. യു ജോർജ് മലബാര്‍ ഏ. ജി ട്രിനിറ്റി ബൈബിൾ കോളേജ് പ്രസിഡന്റ്

കോഴിക്കോട്: അസ്സംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ടിന്റെ ഔദ്യോഗിക വേദപാഠശാലയായ ട്രിനിറ്റി ബൈബിൾ കോളേജിന്റെ പ്രസിഡണ്ടായി ഡോ. എ.യു ജോർജ് നിയമിതാനായി.

പീസ് വേ ഗ്ലോബൽ മിഷൻന്റെ സ്ഥാപകനും, പ്രസിഡന്റുമായ ഡോ. എ.യു. ജോർജ്, ഡാളസ് പീസ് കമ്മ്യൂണിറ്റി ചർച്ചിന്റെ സ്ഥാപകനാണ്. 16 വർഷം അവിടെ പാസ്റ്ററുമായിരുന്നു. അനുകമ്പയുള്ള നേതാവ്‌, സുവിശേഷ പ്രസംഗകൻ, പാസ്റ്റർ, അധ്യാപകൻ, സഭാ സ്ഥാപകൻ എന്നീ നിലകളിൽ അനുഭവ സമ്പത്തുള്ള വ്യക്തികൂടിയാണ്. ‘നേതൃത്വത്തിലെ പരിവർത്തനത്തിന്റെ സ്വാധീനം’ എന്ന വിഷയത്തെ ആസ്‌പദമാക്കി വിവിധ രാജ്യങ്ങളിലെ സെമിനാറുകളില്‍ പ്രഭാഷണങ്ങള്‍ നടത്തിവരുന്നു..

അസ്സംബ്ലീസ് ഓഫ് ഗോഡിലെ അംഗീകൃത ശുശ്രുഷകൻ കൂടിയായ ഡോ. ജോർജ്, വിവിധ സർവ്വകലാശാലകളിൽ നിന്നുള്ള ബിരുദധാരിയാണ്. ലീഡർഷിപ്പിൽ ഡോക്ട്രേറ്റും കരസ്ഥമാക്കിയിട്ടുണ്ട്.

ഭാര്യ : ക്രിസ്റ്റി മക്കൾ : ജെറി, മെറിൽ, ജെയ്മി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!