എ.ജി. മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ ആരംഭിച്ചു
പുനലൂര്‍: സമകാലിക ലോകത്തു ക്രൈസ്തവ സഭ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് അധികാരത്തിന്റെയും സമ്പത്തിന്റെയും സമ്മര്‍ദങ്ങളെ അതിജീവിക്കണം. ഉന്നതമായ ബൈബിള്‍ ദര്‍ശനങ്ങള്‍ പുത്തന്‍ തലമുറക്ക് വഴികാട്ടിയാകണം. സംശുദ്ധമായ ജീവിതം നയിക്കാന്‍ വിശ്വാസ സമൂഹം തയ്യാറാകണമെന്നും മഹാമാരിയും സംഘര്‍ഷങ്ങളും നിറഞ്ഞ ലോകത്തു സമാധാനത്തിന്റെ സന്ദേശ വാഹകരാകാനും സമൂഹത്തിന്റെ മുറിവ് ഉണക്കാനും സഭയ്ക്ക് കഴിയണമെന്നും റവ. ഡോ. വി.ടി. എബ്രഹാം പറഞ്ഞു.
ഇന്ന് വൈകിട്ട് 7 മണിക്ക് അസംബ്ലീസ് ഓഫ് ഗോഡ് ജനറല്‍ കണ്വെന്ഷന് ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാസ്റ്റര്‍ ടി.വി. പൗലോസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ പാസ്റ്റര്‍ എബ്രഹാം തോമസ് മുഖ്യപ്രഭാഷണം നടത്തി.
പാസ്റ്റര്‍മാരായ ടി. മത്തായികുട്ടി, എ. രാജന്, സി.ജെ. സാമൂവല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. എ.ജി. കൊയര്‍ സംഗീത ശുശ്രൂഷക്ക് നേതൃത്വം വഹിച്ചു.
കണ്‍വെന്‍ഷന്റെ രണ്ടാം ദിനമായ നാളെ റവ. ഡോ. കെ.ജെ. മാത്യു, ടി ജെ സാമൂവേല്‍ എന്നിവര്‍ പ്രഭാഷണം നടത്തും.
വാർത്ത – സാം ഇളമ്പൽ (ക്രൈസ്തവ ചിന്ത പത്രാധിപസമിതി അംഗം)



























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.