ദീപുവിന്റെ മരണം; തലയ്‌ക്കേറ്റ പരിക്കെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ദീപുവിന്റെ മരണം; തലയ്‌ക്കേറ്റ പരിക്കെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊച്ചി: കിഴക്കമ്പലത്തെ ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപുവിന്റെ മരണകാരണം തലയ്‌ക്കേറ്റ പരിക്കെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

ട്വന്റി 20യുടെ വിളക്കണയ്ക്കല്‍ സമരത്തോടനുബന്ധിച്ചുളള സംഘര്‍ഷത്തിലാണ് ദീപു കൊല്ലപ്പെട്ടത്. സംഭവത്തില്‍ നാല് സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു.

ദീപുവിന്റെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചനയില്ലെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞിരുന്നു. ദീപുവുമായി വാക് തര്‍ക്കം മാത്രമാണുണ്ടായതെന്നും പ്രതികള്‍ ചോദ്യം ചെയ്യലില്‍ മൊഴി നല്‍കി. ദീപുവിന്റെ കൊലപാതക കേസിലെ മുഖ്യ പ്രതിയും സിപിഎം പ്രവര്‍ത്തകനുമായ സൈനുദ്ദീന്‍ അടക്കം 4 പ്രതികളാണ് അറസ്റ്റിലായിരുന്നത്.

കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചനയില്ലെന്നാണ് പ്രതികള്‍ മൊഴി നല്‍കിയതെന്നാണ് വിവരം. ദീപുവുമായ വാക് തര്‍ക്കം ഉണ്ടായിരുന്നതായും ഇതിനിടെ ഉന്തുംതള്ളുമുണ്ടായതായും പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. ട്വന്റി 20 ആരോപിച്ചതുപോലെ വധഗൂഡാലോചന നടന്നിട്ടുണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!