വോളിബോൾ താരം ജോബിൻ വർഗീസിനെ പിസിഐ ആദരിച്ചു

വോളിബോൾ താരം ജോബിൻ വർഗീസിനെ പിസിഐ ആദരിച്ചു

പത്തനംതിട്ട: കായിക പ്രതിഭ ജോബിൻ വർഗീസിനെ പിസിഐ ഭാരവാഹികൾ വീട്ടിലെത്തി ആദരിച്ചു. ജോബിൻ കോന്നി, അട്ടച്ചാക്കൽ സ്വദേശിയും കൊന്നപ്പാറ ചർച്ച് ഓഫ് ഗോഡ് അംഗവുമാണ്.

2022 ലെ പ്രോ വോളിയിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ ആണ്. 2018 ൽ ഇറാനിൽ നടന്ന under 18 മത്സരത്തിൽ ഇന്ത്യയ്ക്ക് വേണ്ടി കൗണ്ടർ പൊസിഷനിൽ ജേഴ്സി അണിഞ്ഞു. ആസാമിൽ നടന്ന കളിയിൽ യൂണിവേഴ്സൽ പൊസിഷനിൽ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചു. വിവിധ ആഭ്യന്തര മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വച്ചു.

ചെന്നൈയിൽ നടക്കാൻ പോകുന്ന പ്രോ വോളിയിൽ ചെന്നൈ BLITS ന് വേണ്ടി കളിക്കുന്നുണ്ട്. പിസിഐ ജനറൽ സെക്രട്ടറി പാസ്റ്റർ ജെയ്സ് പാണ്ടനാട്, സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ജിജി ചാക്കോ എന്നിവരാണ് ജോബിൻ വർഗീസിന് മെമൻ്റോ നൽകിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!