ആര്‍ക്കും ആരെയും കൊല്ലാമെന്ന സ്ഥിതിയാണ് കേരളത്തിലെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്. പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് അടിവരയിടുന്നതാണ് തിരുവനന്തപുരത്തു നടന്ന കൊലപാതകമെന്നും അദ്ദേഹം ആരോപിച്ചു. ഗുണ്ടാ സംഘങ്ങളെ തുറന്നു വിട്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ മൂക്കിനു താഴെയാണ് അക്രമ സംഭവങ്ങള്‍. മുഖ്യമന്ത്രി ദുരഭിമാനം വെടിയണമെന്നും വി ഡി സതീശന് പറഞ്ഞു.
🔳യുക്രെയിനിലെ സൈന്യത്തോടു ഭരണം പിടിച്ചെടുക്കണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിന്. യുക്രെയിന് ആയുധംവച്ചു കീഴടങ്ങിയാല്‍ ചര്‍ച്ചയാകാമെന്നും റഷ്യ. യുക്രെയിനെ മിസൈലിട്ടു കത്തിച്ചും കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചടക്കിയും മുന്നേറുകയാണു റഷ്യന്‍ പട്ടാളം. അവസാന നിമിഷംവരെ പോരാടുമെന്നു യുക്രെയിന് പ്രസിഡന്റ് വ്ളോദ്മിര്‍ സെലന്‍സ്കി ആവര്‍ത്തിച്ചു. യുക്രെയിന് തലസ്ഥാനമായ കീവ് അടക്കമുള്ള നഗരങ്ങളിലെ ഏറ്റുമുട്ടലില്‍ ഇരുപക്ഷത്തും വന്‍തോതില്‍ ആള്‍നാശമുണ്ടായി. ആയിരത്തിലേറെ റഷ്യന്‍ സൈനികരെ വധിച്ചെന്ന് യുക്രെയിന് അവകാശപ്പെട്ടു.
🔳യുക്രൈന് തലസ്ഥാനം പിടിക്കാനുള്ള പോരാട്ടത്തിലാണ് റഷ്യ. പാര്‍ലമെന്റ് മന്ദിരത്തിനരികില്‍ റഷ്യന്‍ സൈന്യമെത്തി. കീവിലെ ഒബലോണില്‍ വെടിയൊച്ചകള്‍ മുഴങ്ങി. ജനവാസ കേന്ദ്രത്തില്‍ സൈനിക ടാങ്കുകള്‍ തലങ്ങും വിലങ്ങും പാഞ്ഞു. മിസൈല്‍ ആക്രമണത്തില്‍ തലസ്ഥാനമായ കീവിലെ അപാര്‍ട്ടുമെന്റുകളും ഓഫീസ് മന്ദിരങ്ങളും അടക്കമുള്ള അനേകം കെട്ടിടങ്ങള്‍ തകര്‍ന്നു. താമസിക്കാന്‍ ഇടമില്ലാതെ അനേകായിരങ്ങള്‍ ഭൂഗര്‍ഭ മെട്രോ സ്റ്റേഷനുകളില്‍ അഭയം തേടി.
🔳രാജ്യം വിട്ടുപോകരുതെന്നും നിര്‍ബന്ധമായും സൈന്യത്തില്‍ ചേര്‍ന്ന് റഷ്യക്കെതിരേ യുദ്ധം ചെയ്യണമെന്നും യുക്രെയിന്. സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് നൂറുകണക്കിന് ആളുകളാണ് സൈന്യത്തില്‍ ചേര്‍ന്ന് റഷ്യക്കെതിരേ പൊരുതാന്‍ സന്നദ്ധരായി എത്തിയത്. യുക്രെയിന് പൗരന്മാര്ക്കും പാര്‍ലമെന്റ് അംഗങ്ങള്‍ക്കും ആയുധം വിതരണം ചെയ്തു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന കുടുംബാംഗങ്ങളോടു സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറാന്‍ ഭരണകൂടം ആവശ്യപ്പെട്ടു.
🔳യുക്രൈനില്‍നിന്ന് ഇന്ത്യ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ളവരെ ഒഴിപ്പിക്കാനുള്ള രക്ഷാദൗത്യം തുടങ്ങി. 470 ഇന്ത്യക്കാര്‍ ആദ്യഘട്ടത്തില്‍ അതിര്‍ത്തി കടന്നു. ഇവരെ ഇന്ന് ഇന്ത്യയിലെത്തിക്കും. ഡല്‍ഹിയില്‍ എത്തുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ ഇന്ന് 17 മലയാളി വിദ്യാര്‍ത്ഥികള്‍ മടങ്ങിയെത്തും. മുംബൈയില്‍ എത്തുന്ന മറ്റൊരു എയര്‍ ഇന്ത്യ വിമാനത്തില്‍ 16 മലയാളികള്‍ ഉണ്ടാവും. ഇന്നു ഹംഗറിയിലേക്ക് രണ്ടു വിമാനങ്ങള്‍ കൂടി ഇന്ത്യ അയയ്ക്കും.
🔳വാഹനങ്ങളില്ല, യുക്രെയിനില്‍നിന്നു രക്ഷപ്പെടാന്‍ മലയാളികള്‍ അടക്കമുള്ളവര്‍ അതിര്‍ത്തിയിലേക്കു നടക്കുകയാണ്. കൊടു തണുപ്പിലാണ് അവരുടെ നടത്തം. പോളണ്ട് അതിര്‍ത്തിയില്‍ ഇന്നലെ വൈകുന്നേരത്തോടെത്തന്നെ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ നാല്പതംഗ സംഘം എത്തി. ഇന്ത്യന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിമാനത്തില്‍ നാട്ടിലേക്കു രക്ഷപ്പെടാനാണ് ഇവര്‍ യുദ്ധഭൂമിയില്‍നിന്ന് കാല്‍നടയായി എത്തിയത്.
🔳കവി കെ സച്ചിദാനന്ദന് കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്റാകും. കഥാകൃത്ത് അശോകന് ചരുവില്‍ ആണ് വൈസ് പ്രസിഡന്റാകുക. പു കാ സ നേതാവും ദേശാഭിമാനി വാരിക മുന്‍ എഡിറ്ററുമായ സി പി അബൂബക്കര്‍ സെക്രട്ടറി ആകും.
🔳കേരളം ഉള്‍പ്പെടെ ആറു സംസ്ഥാനങ്ങളിലെ നഗര തദ്ദേശ സ്ഥാപനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ 1348.10 കോടി രൂപ ധനസഹായം അനുവദിച്ചു. കേരളത്തിന് 168 കോടി രൂപ ലഭിക്കും. 10 ലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള നഗരങ്ങള്‍ക്കാണ് ധനസഹായം.
🔳സിപിഎമ്മിനു പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് വരുന്നു. പുതിയ കെട്ടിട്ടത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയന് തിരുവനന്തപുരത്ത് നിര്‍വഹിച്ചു. പാര്‍ട്ടിയുടെ ആസ്ഥാനമന്ദിരമായ എകെജി സെന്ററിനു മുന്നിലെ 32 സെന്റ് സ്ഥലത്താണ് പുതിയ കെട്ടിട്ടം നിര്‍മിക്കുന്നത്. എകെജി സെന്ററിനെ വിശാലമായ ലൈബ്രറിയും താമസസൗകര്യവും ഉള്‍പ്പെടുന്ന പഠന വേഷണ കേന്ദ്രമാക്കി മാറ്റും. 1977 ല്‍ എ.കെ ആന്റണി സര്‍ക്കാര്‍ പതിച്ചു നല്കിയ ഭൂമിയിലാണ് എകെജി സെന്റര്‍ നിര്‍മിച്ചത്.
🔳ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനുള്ള പ്ലാറ്റ്ഫോം സജ്ജമാക്കിയതിന് പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എജ്യൂക്കേഷന്‍ ദേശീയ പുരസ്കാരമായ ‘ഡിജിറ്റല്‍ ടെക്നോളജി സഭ അവാര്‍ഡ് 2022’ ലഭിച്ചു. സര്‍ക്കാര്‍ മേഖലയില്‍ രാജ്യത്തെ മികച്ച ‘ക്ലൗഡ്’ സംവിധാനം വിഭാഗത്തിലാണ് കൈറ്റിന് പുരസ്കാരം. കൈറ്റ് സി.ഇ.ഒ. കെ. അന്‍വര്‍ സാദത്ത് അവാര്‍ഡ് സ്വീകരിച്ചു.
🔳വയനാട് അമ്പലവയലില്‍ എട്ടര കിലോ കഞ്ചാവുമായി മേപ്പാടി സ്വദേശികളായ നിസിക്, നസീബ്, ഹബീബ് എന്നിവരെ അറസ്റ്റു ചെയ്തു. അമ്പലവയലിലെ വീട്ടില്‍ നടത്തിയ പരിശോനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.
🔳യുക്രെയിനില്‍നിന്ന് എത്തുന്ന ഇന്ത്യക്കാരുടെ യാത്രാ ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കും. വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ക്ക് ഇതു വളരെ ആശ്വാസകരമാണ്. ഇന്ത്യന്‍ പതാകകെട്ടിയ വാഹനത്തില്‍ അതിര്‍ത്തിയിലേക്കു വരാനാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. എന്നാല്‍ യുക്രെയിനില്‍ പണവും വാഹനവും ലഭ്യമല്ലാത്ത സാഹചര്യമാണുള്ളത്.
🔳യുക്രൈനില്‍ പട്ടാളത്തോടു ഭരണം പിടിച്ചെടുക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിന് ആഹ്വാനം ചെയ്തു. യുക്രൈന് തലസ്ഥാനമായ ക്രീവ് പിടിച്ചെടുക്കാന്‍ അവസാന പോരാട്ടം നടക്കുന്നതിനിടെ ടെലിവിഷന്‍ സന്ദേശത്തിലാണ് പുടിന് പട്ടാള അട്ടിമറിക്ക് ആഹ്വാനം നല്‍കിയത്. സെലന്‍സ്കി സര്‍ക്കാരില്‍ നിന്ന് അധികാരം പിടിച്ചെടുക്കാന്‍ ഉക്രെയ്ന് സൈന്യത്തോട് ഞാന്‍ ആവശ്യപ്പെടുകയാണ്. നിങ്ങളുടെ കുടുംബാംഗങ്ങളെ മനുഷ്യകവചമായി ഉപയോഗിക്കാന്‍ അനുവദിക്കരുതെന്നു പുടിന് ആഹ്വാനം ചെയ്തു.
🔳യുക്രൈന് തലസ്ഥാനമായ കീവില്‍ തന്നെയുണ്ടെന്ന് പ്രസിഡന്റ് വ്ളോദ്മിര്‍ സെലന്‍സ്കി. കീവിലെ പ്രസിഡന്റ് ഓഫീസിനു മുന്നില്‍നിന്നു സംസാരിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. ‘രാജ്യം വിട്ട് പോകില്ല അവസാനം വരെ പോരാടും’ വീഡിയോ സന്ദേശത്തില്‍ പ്രസിഡന്റ് പറഞ്ഞു. പ്രസിഡന്റിനൊപ്പം യുക്രൈന് ആഭ്യന്തര പ്രതിരോധ മന്ത്രിമാരും ഉണ്ടായിരുന്നു.
🔳കരിങ്കടലില്‍ റുമാനിയയോടു ചേര്‍ന്ന് യുക്രെയിന്റെ കീഴിലായിരുന്ന സ്നേക് ഐലന്‍ഡ് റഷ്യ കീഴടക്കി. ഇവിടെ നിയോഗിക്കപ്പെട്ടിരുന്ന 13 അതിര്‍ത്തി രക്ഷാസൈനികരെ റഷ്യന്‍ നാവിക സേന വധിച്ചെന്നാണ് വിവരം.
🔳യുക്രൈനില്‍നിന്ന് അരലക്ഷത്തിലധികം പേര് രണ്ടു ദിവസത്തിനിടെ രാജ്യം വിട്ടെന്ന് ഐക്യരാഷ്ട്രസഭ. ആക്രമണം രൂക്ഷമായ കീവ് അടക്കമുള്ള പ്രദേശങ്ങളില്‍ നിന്നാണ് ആളുകള്‍ കൂട്ടത്തോടെ പലായനം ചെയ്തത്.
🔳യുക്രെയിനുമായി ചര്‍ച്ചയ്ക്കു തയാറാണെന്ന് ആവര്‍ത്തിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിന്. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് പുടിന് ഇക്കാര്യം അറിയിച്ചത്. ശീതയുദ്ധ മാനസികാവസ്ഥ അരുതെന്നും ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും ഷീ ജിന്‍പിംഗ് ആവശ്യപ്പെട്ടു.
🔳റഷ്യ യൂറോപ്പിന്റെ സമാധാനം തകര്‍ത്തെന്നും സൈനിക നടപടി അവസാനിപ്പിക്കണമെന്നും നാറ്റോ. അനിവാര്യമായി വന്നാല്‍ പ്രതികരിക്കും. 120 പടക്കപ്പലുകളും 30 യുദ്ധവിമാനങ്ങളും സജ്ജമാണെന്നും നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബെര്‍ഗ് മുന്നറിയിപ്പ് നല്കി.
🔳യുക്രെയിന് തലസ്ഥാനമായ കീവില്‍ റഷ്യന്‍ ആക്രമണത്തില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരുടെ വാഹനങ്ങള്‍ക്കു മുകളിലൂടെ കൂറ്റന്‍ യുദ്ധടാങ്കുകള്‍ കയറ്റി റഷ്യന്‍ പട്ടാളത്തിന്റെ ക്രൂരവിനോദം. കാറിനുള്ളില്‍ കുടുങ്ങിയ വയോധികര്‍ അടക്കമുള്ളവരെ പിന്നീടു രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
🔳റഷ്യ യുക്രൈനെ ആക്രമിച്ചതില്‍ പ്രതിഷേധിച്ചു താലിബാന്. നിരപരാധികളെ കൊല്ലരുതെന്നും താലിബാന് ആവശ്യപ്പെട്ടു. താലിബാന് വിദേശകാര്യ വക്താവ് അബ്ദുല്‍ ഖഹാര്‍ ബാല്‍ഖിയാണ് തങ്ങളുടെ നിലപാട് വ്യക്തമാക്കുന്ന പ്രസ്താവന ടിറ്ററില്‍ പോസ്റ്റ് ചെയ്തത്.
🔳ലോകമെങ്ങും റഷ്യന്‍ എംബസികള്‍ക്കു മുന്നില്‍ പ്രതിഷേധ സമരം. യുക്രെയിന് പൗരന്മാരും അതതു രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രവര്‍ത്തകരുമെല്ലാം പ്രതിഷേധവുമായി റഷ്യന്‍ എംബസികള്‍ക്കു മുന്നിലെത്തി.
🔳യുക്രെയിന് തലസ്ഥാനമായ കീവിലെ റഷ്യന്‍ ആക്രമണത്തെ ചെറുക്കാന്‍ പൊതുജനങ്ങളുടെ കൈയിലെ ഡ്രോണുകള്‍ തരണമെന്ന് അഭ്യര്‍ഥിച്ച് യുക്രെയിന് പട്ടാളം. റഷ്യന്‍ പട്ടാളത്തെ നേരിടാനാണ് ഡ്രോണുകള്‍ ആവശ്യപ്പെടുന്നത്.
🔳ബ്രിട്ടന്റെ വിമാനങ്ങള്‍ക്കു റഷ്യ വിലക്ക് ഏര്‍പ്പെടുത്തി. റഷ്യയുടെ വ്യോമാതിര്‍ത്തിയിലേക്കു പ്രവേശിക്കരുതെന്നാണു വിലക്ക്. ഉപരോധത്തിന്റെ ഭാഗമായി റഷ്യന്‍ എയര്‍ലൈനായ എയറോ ഫ്ളോട്ടിന് ബ്രിട്ടന് വിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണു നടപടി.
🔳രാഷ്ട്രീയത്തിന്റെയും മനുഷ്യത്വത്തിന്റെയും പരാജയമാണ് യുദ്ധമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ട്വിറ്ററിലൂടെയാണ് ക്രൈസ്തവ സഭ മേധാവി സമാധാന സന്ദേശം പങ്കുവച്ചത്. ‘എല്ലാ യുദ്ധങ്ങളും മുന്‍പുള്ളതിനേക്കാള്‍ മോശമായി ലോകത്തെ മാറ്റുന്നു. പൈശാചികതയുടെ ശക്തിക്കു മുന്നില്‍ തോല്‍വി സമ്മതിക്കല്‍ അപമാനകരമായ കീഴടങ്ങലാണ്, ഫ്രാന്‍സിസ് മാര്‍പാപ്പ രേഖപ്പെടുത്തി.
🔳ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാനിലെ റഷ്യന്‍ എംബസി സന്ദര്‍ശിച്ച് റഷ്യന്‍ അംബാസിഡറുമായി 30 മിനുട്ടോളം സംസാരിച്ചു. റഷ്യയുടെ യുക്രൈന് അധിനിവേശം സംബന്ധിച്ച ആശങ്ക പങ്കുവച്ചതായാണ് റിപ്പോര്‍ട്ട്.




























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.